TRENDING:

'ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും'; മണിപ്പൂർ സ്വദേശിയായ ജീവനക്കാരിയെയും കുടുംബത്തെയും ഒന്നിപ്പിച്ച് ഷെഫ് പിളള

Last Updated:

സംഘർഷഭരിതമായ മണിപ്പൂരിൽ തന്റെ ജീവനക്കാരിയുടെ കുടുംബം കുടുങ്ങിക്കിടക്കുന്നത് അറിഞ്ഞായിരുന്നു ഷെഫ് പിള്ളയുടെ ഇടപെടൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രുചികൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ച് പറ്റിയ വ്യക്തിയാണ് ഷെഫ് സുരേഷ് പിളള. രുചികൾ കൊണ്ട് ആളുകളെ ഉള്ള നിറച്ച പിളള ഇത്തവണ എത്തിയത് സ്നേഹം കൊണ്ടാണ്. , റെസ്റ്ററന്റ് ഷെഫ് പിള്ള (ആർസിപി) എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മണിപ്പൂർ സ്വദേശിയുടെ വേദന മാറ്റിയ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
advertisement

മാസങ്ങളോളം സംഘർഷഭരിതമായി തുടരുന്ന മണിപ്പൂരിൽ തന്റെ അമ്മയും സഹോദരിയും തനിച്ചാണെന്ന കാര്യം സുസ്മിതയെ അലട്ടിയിരുന്നു. കഴിഞ്ഞ ഏഴ് മാസത്തോളമായി ഒപ്പമുള്ള മണിപ്പൂരില്‍ നിന്നുള്ള സുസ്മിതയുടെ വേദന തിരിച്ചറിഞ്ഞ മാനേജർ ചാൾസും പിള്ളയും ഇരുവരെയും കൊച്ചിയിലെത്തിക്കാനുളള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയായിരുന്നു. ഷെഫ് പിളള ഫേസ് ബൂക്ക് കുറിപ്പിലൂടെയാണ് ഈ വിഷയം ലോകത്തെ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

advertisement

ചില ചിരികൾക്ക് എന്ത് ഭംഗിയാണ്… ചുറ്റുമുള്ളവരുടെ ഹൃദയം നിറയ്ക്കുന്ന ചിരികൾ..

ഈ ഫോട്ടോയിൽ കാണുന്നവരുടെ മനസ്സ് നിറഞ്ഞ ചിരിക്ക് ഒരു വലിയ കഥ പറയാനുണ്ട്.

ഇത് RCP കൊച്ചിയിലെ സർവീസ് ടീമായ സുസ്മിതയും അവരുടെ കുടുംബവുമാണ്. കഴിഞ്ഞ ഏഴ് മാസങ്ങളായി സുസ്മിത RCP യുടെ ഭാഗമാണ്. മൂന്ന് തവണ ‘Best Employee’ അവാർഡ് സ്വന്തമാക്കിയ മിടുക്കി. സ്വദേശം മണിപ്പൂർ.

മുഖത്ത്, സദാ ഒരു പുഞ്ചിരി സൂക്ഷിക്കുന്ന, ഊർജ്ജസ്വലതയോടെ തന്റെ ജോലികൾ ഒക്കെയും ചെയ്തുതീർക്കുന്ന പെൺകുട്ടി. എന്നാൽ കുറച്ചുദിവസങ്ങൾ മുൻപ് ആ ചിരിക്ക് മങ്ങലേറ്റതായി തോന്നിയപ്പോഴാണ് RCP കൊച്ചിയിലെ ജനറൽ മാനേജർ ചാൾസ്, സുസ്മിതയോട് വിവരം തിരക്കിയത്.

advertisement

“എന്റെ അമ്മയും അനുജത്തിയും വീട്ടിൽ ഒറ്റയ്ക്കാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല.”

മണിപ്പൂരിലെ അശാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ തന്റെ അമ്മയെയും സഹോദരിയെയും കുറിച്ചോർത്തുള്ള സുസ്മിതയുടെ ദുഃഖം നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു. സുസ്മിതയുടെ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചുപോന്നത്.

ചാൾസ് ഈ വിവരം എന്നെ അറിയിച്ചു. സുസ്മിതയുടെ കുടുംബത്തെ ഇവിടെ എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ടെത്തിയ പോംവഴി. അങ്ങനെ, അധികം വൈകാതെ ഇരുവരെയും കൊച്ചിയിൽ എത്തിക്കുകയും വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. അവർക്ക് മണിപ്പൂരി അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. എങ്കിലും വീട്ടിൽ ഒതുങ്ങിക്കൂടാൻ അവർ തയ്യാറായില്ല.

advertisement

ഇരുവരും RCP-യിൽ എത്തി. സുസ്മിതയുടെ അമ്മ ഇമ്പേച്ച ദേവി ഹെൽപ്പിങ് അസിസ്റ്റന്റ് ആയും സഹോദരി സർഫി ദേവി, ഷെഫ് ട്രെയിനിയായും RCP യുടെ ഭാഗമായി. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തങ്ങളുടെ ജോലികളെല്ലാം അവർ പഠിച്ചെടുത്തു. ഇപ്പോൾ ഭാഷയൊന്നും അവർക്കൊരു തടസ്സമേയല്ല.

ഇന്ന് RCP എന്ന കുടുംബത്തിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കുന്നു. അവർ ആഗ്രഹിക്കുന്നിടത്തോളം കാലം RCP യുടെ ഭാഗമായി തുടരാമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. ആ നിമിഷം അവരുടെ മുഖത്ത് വിരിഞ്ഞ ചിരിക്ക് അപ്പുറം മറ്റെന്ത് വേണം

advertisement

ചില ചിരികൾ അങ്ങനെയാണ് ….കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും.

ആ പുഞ്ചിരിക്ക് നമ്മൾ കാരണക്കാരായിത്തീർന്നാൽ അതിലും വലിയ സന്തോഷം മറ്റൊന്നുമില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിങ്ങളിന്ന് ആരെയാണ് ഒരു പുഞ്ചിരി കൊണ്ടെങ്കിലും സന്തോഷിപ്പിക്കാൻ പോകുന്നത്..?

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും'; മണിപ്പൂർ സ്വദേശിയായ ജീവനക്കാരിയെയും കുടുംബത്തെയും ഒന്നിപ്പിച്ച് ഷെഫ് പിളള
Open in App
Home
Video
Impact Shorts
Web Stories