TRENDING:

'എന്‍റെയാശാനെ കണ്ട് കിട്ടി! അന്ന് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണ്...'; ഷെഫ് പിള്ള

Last Updated:

നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നും ഷെഫ് പിള്ള പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി മനസ്സിൽ രുചി വൈവിധ്യമൊരുക്കിയാളാണ് ഷെഫ് സുരേഷ് പിള്ള. എന്നും മനസും വയറും നിറയ്ക്കാൻ ഷെഫ് പിള്ളയ്ക്ക് സാധിക്കാറുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ താരം തന്നെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഷെഫ് പിള്ള തന്‍റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നും ഷെഫ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
advertisement

Also read-മരിച്ചുപോയ കൂട്ടുകാരന്റെ ഓര്‍മയ്ക്കായി റെസ്റ്ററന്റിന് 8.2 ലക്ഷം രൂപയോളം ടിപ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്റെയാശാനെ കണ്ട് കിട്ടി...!!

25 വർഷമായി പലയിടത്തും തിരയുകയായിരുന്നു... കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..!

ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യിൽ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ "പാചക ആശാൻ" പദവിയും ഏൽപ്പിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങൾ പതിയെ പറയാം

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്‍റെയാശാനെ കണ്ട് കിട്ടി! അന്ന് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണ്...'; ഷെഫ് പിള്ള
Open in App
Home
Video
Impact Shorts
Web Stories