എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ ഇപ്പോൾ സന്ദേശം വൈറലലായിരിക്കുകയാണ്. വധുവിന്റെ ബോഡി മാസ് ഇൻ്ഡക്സ് 24 ൽ താഴെയായിരിക്കണം, പരസഹായമില്ലാതെ വീട്ടുജോലികൾ ചെയ്യാൻ കഴിയണം, ജോലി നിർബന്ധമല്ല ഇങ്ങനെ പോകുന്നു സ്വർണ മെഡൽ ജേതാവുകൂടിയായ പി.എച്ച.ഡിക്കാരന്റെ ഡിമാൻഡുകൾ. ഇത്തരം ആവശ്യങ്ങൾ വളരെ പഴഞ്ചനും യാഥാർത്ഥ്യ ബോധമില്ലാത്തതുമാണെന്നാണ് വരന്റെ ഡിമാൻ്റുകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നവർ പറയുന്നു.
ഗായിക ചിൻമയ ശ്രീപാദ സന്ദേശം എക്സിൽ ഷെയർ ചെയ്തതോടെ സംഭവം കൂടുതൽ ആളുകളുടെ ശ്രദ്ധയിലേക്കെത്തി. ഇതുതന്നെയാണ് ഡോക്ടറായ പ്രതിശ്രുത വധുവിന് ഒരു വരൻ അയച്ചുകൊടുക്കേണ്ട ലിസ്റ്റ് എന്ന പരിഹാസത്തോടെയുള്ള അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
advertisement
വധുവിനെക്കുറിച്ച് എന്നുതുടങ്ങുന്ന സന്ദേശത്തിൽ , വധു സുന്ദരിയും വീടും കുടുംബകാര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ളവളായിരിക്കണം എന്നും ഭക്ഷണം ജീവിത രീതി എന്നിവയുൾപ്പടെ എല്ലാത്തിലും വെത്യസ്തതയും നിറവും പകരാൻ ചടുലതയും ഉർജവും ഉള്ളവളായിരക്കണം എന്നും പറയുന്നു. വധുവിന്റെ ബോഡി മാസ് ഇൻഡക്സ് 24 ൽ താഴെയായാൽ നല്ലത് എന്നുപറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്.
ഏതാണ്ട് 4 ലക്ഷത്തോളം ആൾക്കാരിലേക്കാണ് പോസ്റ്റ് എത്തിയിട്ടുള്ളത്. പല തരത്തിലുള്ള പ്രതികരണമാണ് വിവിധ കോണുകളിൽ നിന്ന് ഉണ്ടാകുന്നത്. വരന്റെ ആവശ്യങ്ങളെ വിമർശിച്ച പലരും പറയുന്നത് ഇത് യാഥാർത്ഥ്യത്തോട് ഒട്ടു അടുത്തുനിൽക്കുന്നതല്ല എന്നതാണ്. സ്വന്തം പങ്കാളി എങ്ങനെ ആയിരിക്കണം എന്ന തന്റെ ആഗ്രഹം പങ്കുവെക്കുക മാത്രമാണ് വരൻ ചെയ്തെന്ന് പിന്തുണയ്ക്കുന്നവർ പറയുന്നു.
ബോഡി മാസ് ഇൻഡക്സ് വരെ എത്ര വേണമെന്ന് പറഞ്ഞ സ്ഥിതിക്ക് വരന്റെ കൂടി ഫോട്ടോ കാണെണം എന്നാണ് ഒരു സോഷ്യൽ മീഡിയ യൂസർ കമന്റ് ചെയ്തിരിക്കുന്നത്.വധുവിന്റെ വീട്ടുകാർ ആറക്ക ശമ്പളം തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്നപോലെ വരനും അവന്റെ ആവശ്യങ്ങൾ പറയാൻ അവകാശമുണ്ടെന്ന് മറ്റൊരാൾ കമൻ്റ് ചെയ്യുന്നു. വരന്റെ ഇത്തരത്തിലുള്ള മാനസികാവസ്ഥ മാറ്റിയില്ലെങ്കിൽ ജീവിതാവസാനം വരെ സിംഗിളായി നിൽക്കാം എന്നാണ് മറ്റൊരു രസകരമായ കമന്റ്