ചെന്നൈയിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു വർഷം ഗർഭനിരോധന ഉറകൾ വാങ്ങാനായി മാത്രം ചെലവാക്കിയത് ഒരു ലക്ഷത്തിലധികം രൂപയാണ്. 228 തവണകളായി നടത്തിയ ഓർഡറുകളുടെ ആകെ തുക 1,06,398 രൂപയാണ്. ഇൻസ്റ്റാമാർട്ടിലെ കണക്കുകൾ പ്രകാരം ഓരോ 127 ഓർഡറുകളിലും ഒരെണ്ണം കോണ്ടം പാക്കറ്റുകളാണ്. സെപ്റ്റംബർ മാസത്തിലാണ് ഇതിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത് (24% വർധനവ്).
മറ്റ് വമ്പൻ ഇടപാടുകൾ
- ബെംഗളൂരു: ഒരു ഉപഭോക്താവ് ഒരൊറ്റ ഓർഡറിലൂടെ മൂന്ന് ഐഫോണുകൾ വാങ്ങി. ഇതിനായി ചെലവാക്കിയത് 4.3 ലക്ഷം രൂപയാണ്. 2025ലെ ഏറ്റവും വലിയ 'സ്പെൻഡർ' എന്ന പദവിയും ഇദ്ദേഹത്തിനാണ്.
- നോയിഡ: മറ്റൊരാൾ ബ്ലൂടൂത്ത് സ്പീക്കറുകൾക്കും റോബോട്ടിക് വാക്വം ക്ലീനറുകൾക്കുമായി ഒന്നിച്ച് 2.69 ലക്ഷം രൂപ ചെലവാക്കി.
- മുംബൈ: റെഡ് ബുൾ ഷുഗർ ഫ്രീ വാങ്ങാനായി ഒരു മുംബൈ സ്വദേശി ചെലവാക്കിയത് 16.3 ലക്ഷം രൂപയാണ്.
- പെറ്റ് സപ്ലൈസ്: ചെന്നൈയിൽ നിന്നുള്ള മറ്റൊരാൾ വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും മറ്റുമായി 2.41 ലക്ഷം രൂപ ചെലവാക്കി.
- ടിപ്പ് നൽകുന്നതിൽ വമ്പന്മാർ: ബെംഗളൂരു നിവാസികൾ ഉദാരമനസ്കരാണെന്നും റിപ്പോർട്ട് പറയുന്നു. അവിടുത്തെ ഒരു ഉപഭോക്താവ് ഡെലിവറി പങ്കാളികൾക്ക് ടിപ്പായി മാത്രം നൽകിയത് 68,600 രൂപയാണ്.
advertisement
advertisement
ചെറിയ ആവശ്യങ്ങൾക്കും ആഡംബര വസ്തുക്കൾക്കും ഒരുപോലെ ക്വിക് കൊമേഴ്‌സ് ആപ്പുകളെ ഇന്ത്യക്കാർ ആശ്രയിക്കുന്നു എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Dec 22, 2025 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഗർഭനിരോധന ഉറകൾക്കായി ചെന്നൈ സ്വദേശി ഒരു വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ചെലവിട്ടത് ഒരു ലക്ഷം രൂപ
