അക്കൗണ്ടെടുത്ത മുഖ്യമന്ത്രി ആദ്യ പോസ്റ്റും പങ്കുവച്ചു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട പോസറ്റാണ് മുഖ്യമന്ത്രി ത്രെഡ്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. അതില്‍ 15,51,272 കുടുംബങ്ങള്‍ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴില്‍ദിനങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കാനും സാധിച്ചു. സാധാരണക്കാരോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന നേട്ടമാണിത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.
Also read-Threads | ട്വിറ്ററിന് പുതിയ എതിരാളി; മെറ്റയുടെ ‘ത്രഡ്സ്’ എത്തി
advertisement
മസ്‌കിന്റെ ട്വിറ്ററിന് സമാനമായ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ് എന്നാണ് നിലവിലെ വിലയിരുത്തല്‍. മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ത്രഡ്സ്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയത്. യുകെയിലെ ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളിലാണ് ആദ്യം ലഭ്യമാക്കി തുടങ്ങിയത്. ശേഷം അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, കാനഡ തുടങ്ങി 100ലധികം രാജ്യങ്ങളിലും ത്രെഡ്‌സ് ലഭ്യമാക്കിയിട്ടുണ്ട്.