ഈ ലൈറ്റുകൾ ഡ്രൈവർമാരെ ഉറങ്ങി പോകാതിരിക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ ഇത് റോഡ് അപകടങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കും എന്നും ചൈനയിലെ ഹൈവേയിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുമെന്നുമാണ് പ്രതീക്ഷ. എക്സിലൂടെ ആണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്വിംഗ്‌ദാവോ-യിഞ്ചുവാൻ എക്‌സ്‌പ്രസ്‌വേയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇതെന്നും വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്.
advertisement
ഡ്രൈവർമാർക്ക് ഉണ്ടാകുന്ന ക്ഷീണം അകറ്റാണ് മിന്നിമായുന്ന ഈ ലേസർ ലൈറ്റുകൾ പ്രദർശിപ്പിച്ചിരിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രയിൽ ഇത് ഡ്രൈവർമാരുടെ ക്ഷീണം കുറക്കുമെന്ന് ഒരു എക്സ് ഉപഭോക്താവ് കൂട്ടിച്ചേർത്തു. ഇതിനോടകം ഏകദേശം 44 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ ഇത് സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്കിടയിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിരിക്കുകയാണ്.
പലരും മികച്ച ആശയമായി ഇതിനെ കരുതുന്നുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തും രംഗത്തെത്തിയിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഡ്രൈവർമാരെ അന്ധരാക്കുമെന്നാണ് ചിലരുടെ അഭിപ്രായം. കൂടാതെ ഉറക്കം വരാത്ത ആളുകൾക്ക് പോലും ഇത് കണ്ട് ശ്രദ്ധതെറ്റുമെന്നും അഞ്ച് സെക്കൻഡിനുള്ളിൽ കാർ ഇടിക്കുമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഈ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തുന്നത്.