സംഭവം നടന്ന ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു ലിയു. വളരെ നന്നായി തനിക്ക് വിശക്കുന്നുണ്ടായിരുന്നുവെന്നും അപ്പോഴാണ് തന്റെ പങ്കാളി കേക്ക് തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടതെന്നും അതെടുത്ത് കഴിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ലിയുവിന് കേക്ക് കഴിച്ചപ്പോള്‍ വായില്‍ ബുദ്ധിമുട്ട് തോന്നുകയും കേക്കിന് ഗുണനിലവാരമില്ലെന്ന് കണ്ട് ബേക്കറിയില്‍ പരാതിപ്പെടാന്‍ നോക്കുകയും ചെയ്തു. അപ്പോഴാണ് അവളുടെ പരിഭ്രാന്തി കണ്ട് കാമുകന്‍ കാര്യം തിരക്കിയത്. ''കേക്കിന് മുകളില്‍ ഉണങ്ങിയ ഇറച്ചി കൊണ്ട് തയ്യാറാക്കുന്ന മീറ്റ് ഫ്ളോസ് ഉണ്ടായിരുന്നു. വായില്‍ കട്ടിയുള്ള വസ്തു കുടുങ്ങിയപ്പോള്‍ അതാണെന്ന് കരുതി ഞാന്‍ നന്നായി ചവച്ചരക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ ഞാന്‍ അത് പുറത്തേക്ക് തുപ്പി,'' ലിയു പറഞ്ഞു. വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിന് കേക്കിനുള്ളില്‍വെച്ച മോതിരമാണതെന്ന് കാമുകന്‍ സംശയം പ്രകടിപ്പിച്ചു.
advertisement
പങ്കാളി നുണ പറയുകയാണെന്നാണ് ലിയു ആദ്യം കരുതിയത്. താന്‍ തുപ്പിയ കേക്കിന്റെ അവശിഷ്ടം പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ നിന്ന് സ്വര്‍ണമോതിരം കണ്ടുകിട്ടി. എന്നാല്‍, ലിയു നന്നായി ചവച്ച് അരച്ചതിനാല്‍ മോതിരം രണ്ടു കഷ്ണമായി പോയിരുന്നു. ഇനി എന്തുചെയ്യുമെന്ന് കാമുകന്‍ ലിയുവിനോട് ചോദിച്ചു. ഇനി ഞാന്‍ മുട്ടുകുത്തി നിന്ന് പ്രോപ്പോസ് ചെയ്യണോയെന്നും കാമുകന്‍ ചോദിച്ചു. മറുപടിയായി ലിയു ചിരിച്ചു. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 'ഈ വര്‍ഷത്തെ ഏറ്റവും നാടകീയമായ രംഗം' എന്നാണ് ഈ സംഭവത്തെ പോസ്റ്റില്‍ ലിയു വിശേഷിപ്പിച്ചത്.
''ഇത് നമുക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ഓര്‍മയായിരിക്കും. പക്ഷേ, ഇത്തരത്തിലുള്ള വിവാഹാഭ്യര്‍ത്ഥന രീതി അല്‍പ്പം അപകടകരമാണ്. മറ്റുള്ളവര്‍ ഞങ്ങളുടെ അനുഭവം ഗൗരവത്തോടെ എടുക്കുകയും ഇത്തരം കാര്യങ്ങള്‍ പരീക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു,'' അവര്‍ ഷിയോസിയാങ് മോണിംഗ് ഹെരാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലിയുവിന്റെ പല്ലുകള്‍ക്ക് നല്ല ശക്തിയുണ്ടെന്ന് വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തു. പ്രണയത്തിന് സ്വര്‍ണത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് പറയുന്നത് ഇതാണോയെന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. സ്വര്‍ണത്തിന് പകരം വജ്രമോതിരമായിരുന്നെങ്കില്‍ എന്താണെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോയെന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.