TRENDING:

Chiranjeevi| 'മകൻ രാംചരണ് വീണ്ടും മകളുണ്ടാകുമോയെന്ന് ഭയം, പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ചെറുമകൻ വേണം'; ചിരഞ്ജീവിയുടെ പരാമര്‍ശത്തിൽ വിവാദം

Last Updated:

ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ചെറുമകൻ വേണമെന്ന തന്റെ ആഗ്രഹം പൊതുവേദിയിൽ തുറന്നുപറഞ്ഞ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വാക്കുകൾ വിവാദമായി. 'ബ്രഹ്‌മ ആനന്ദം' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ മുഖ്യാതിഥിയായിരുന്നു ചിരഞ്ജീവി. ഈ ചടങ്ങിനിടയില്‍ അദ്ദേഹം നടത്തിയ പരമാര്‍ശമാണ് വിവാദം സൃഷ്ടിച്ചത്. സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ചിരഞ്ജീവിക്കെതിരെ ഉയരുന്നത്. ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു മെഗാസ്റ്റാറിന്റെ വാക്കുകൾ. കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.
News18
News18
advertisement

മകൻ രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയാണെന്നും ചിരഞ്ജീവി കൂട്ടിച്ചേര്‍ത്തു. 'ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍'- ചിരഞ്ജീവി പറഞ്ഞു.

രാംചരണിനും ഭാര്യ ഉപാസനയയ്ക്കും 2023 ജൂണിലാണ് പെൺകുഞ്ഞായ ക്ലിൻ കാര പിറന്നത്. രാംചരണിനെ കൂടാതെ രണ്ട് പെൺമക്കളാണ് ചിരഞ്ജീവിക്കുള്ളത്. ശ്രീജ കൊനിഡെലയും സുഷ്മിത കൊനിഡെലയും. ശ്രീജയ്ക്കും സുഷ്മിതയ്ക്ക് രണ്ട് പെൺമക്കൾ വീതമാണുള്ളത്.

advertisement

സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ചിരഞ്ജീവിക്കെതിരെ ഉയരുന്നത്. 'ചിരഞ്ജീവിയെ പോലൊരാള്‍ 2025ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് കാണുന്നത് ഏറെ വിഷമകരമാണ്. അനന്തരവകാശിയായി ആണ്‍കുട്ടി വേണമെന്നുള്ള ചിന്ത നിരാശാജനകം മാത്രമല്ല. അടിയന്തരമായി മാറ്റം വരുത്തേണ്ട സാമൂഹികമനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണ്'- ഒരു യൂസർ എക്സിൽ കുറിച്ചു.

"ചിരഞ്ജീവി തന്റെ സമൂഹത്തിലുള്ള സ്വാധീനം സമത്വത്തിനായി വാദിക്കാനും ഈ സ്റ്റീരിയോടൈപ്പുകൾ തകർക്കാനുമാണ് ഉപയോഗിക്കേണ്ടത്. പക്ഷേ ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് മറ്റൊരു കൊച്ചുമകളുണ്ടാകുമോ എന്ന അദ്ദേഹത്തിന്റെ ഭയത്തെ കുറിച്ചാണ്. ലിംഗഭേദമില്ലാതെ ഓരോ കുട്ടിയും ഒരു അനുഗ്രഹമാണെന്നും പൈതൃകത്തിന് തുല്യമായി സംഭാവന നൽകുന്നുവെന്നും തിരിച്ചറിയേണ്ട സമയമാണിത്."- യൂസർ കുറിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"അദ്ദേഹത്തിന്റെ കൊച്ചുമകൾക്കും അദ്ദേഹത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും''- മറ്റൊരാൾ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Chiranjeevi| 'മകൻ രാംചരണ് വീണ്ടും മകളുണ്ടാകുമോയെന്ന് ഭയം, പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ ചെറുമകൻ വേണം'; ചിരഞ്ജീവിയുടെ പരാമര്‍ശത്തിൽ വിവാദം
Open in App
Home
Video
Impact Shorts
Web Stories