തഡെപ്പള്ളിഗുഡയിൽ നടന്ന കോഴിപ്പോരിൽ വിജയിച്ച കോഴിയുടെ ഉടമ രമേശിന് ലഭിച്ചത് ഒന്നര കോടി രൂപയാണ്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി തഡെപ്പള്ളിഗുഡയിൽ നടന്ന കോഴിപ്പോര് ഏതാനും മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. എന്നാൽ രാജമുണ്ഡ്രി സ്വദേശിയായ രമേശിന്റെ 'ഡേഗ' കോഴി വിജയം നേടുകയായിരുന്നു. പ്രഭാകർ കോലായെന്നയാളുടെ 'സേതുവ' എന്ന കോഴിയെയാണ് ഡേഗ പരാജയപ്പെടുത്തിയത്.
ഈ കോഴിപ്പോര് മത്സരത്തിനുള്ള സമ്മാനത്തുക 1.53 കോടി രൂപയാണെന്നും അത് മുഴുവൻ വിജയിച്ച കോഴിയുടെ ഉടമയ്ക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കോഴിപ്പോരിൽ പരിചയസമ്പന്നനായിരുന്നു പ്രഭാകർ. എന്നാൽ അപ്രതീക്ഷിത വിജയം നേടിയ രമേശിന് മത്സരം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിൽ സമ്മാനത്തുക മുഴുവൻ ലഭിച്ചു.
advertisement
ചരിത്രപരമായി കോഴിപ്പോരിന് പേരുകേട്ട ഇടമാണ് ആന്ധ്രാപ്രദേശ്. സംക്രാന്തി ഉത്സവകാലത്താണ് കോഴിപ്പോര് മത്സരങ്ങളും നടക്കുന്നത്. അതേസമയം, കോഴിപ്പോര് മത്സരത്തിൽ വാതുവെപ്പും ചൂതാട്ടവും കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ കോഴിപ്പോരിനുള്ള ദീർഘകാല പാരമ്പര്യവും സാമൂഹികമായ സ്വീകാര്യതയും കണക്കിലെടുക്കുമ്പോൾ നിരോധനമൊന്നും പരിഗണിക്കാതെയാണ് ചൂതാട്ടവും വാതുവെപ്പും നടക്കുന്നത്.
Summary: The owner of the winning rooster in the Tadepalliguda cockfight, Ramesh, received Rs. 1.5 crore. The cockfight, which took place as part of Sankranti celebrations, lasted only a few minutes. However, the rooster 'Dega' of Ramesh, a native of Rajahmundry, emerged victorious. Dega defeated the rooster 'Sethuva' of Prabhakar Kola
