ഇക്കഴിഞ്ഞ ദിവസം രാവിലെയാണ് പിവിആര്‍ സിനിമാ തിയേറ്ററില്‍ യുവതിയും സുഹൃത്തും സിനിമ കാണാനായി എത്തിയത്. ”അപ്രതീക്ഷിതമായി സുഹൃത്തിന് ആര്‍ത്തവമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സാനിട്ടറി നാപ്കിനോ വെന്‍ഡിംഗ് മെഷീനുകളോ അടുത്തുണ്ടോ എന്നറിയാന്‍ ഒരുപാട് അലഞ്ഞു. എന്നാല്‍ തിയേറ്റര്‍ പരിസരത്ത് ഒന്നും അവ കണ്ടെത്താന്‍ കഴിഞ്ഞില്ല”, എന്നാണ് യുവതി ട്വീറ്റ് ചെയ്തത്.
”എന്തുകൊണ്ടാണ് പൊതുസ്ഥലങ്ങളില്‍ സാനിട്ടറി നാപ്കിന്‍ വില്‍ക്കുന്ന കടകള്‍ വളരെ വിരളമായി മാത്രം കാണുന്നത്. എല്ലാ സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ചോദിച്ചിട്ടുള്ള ചോദ്യമാണിത്”, യുവതി പറഞ്ഞു. തിയേറ്റര്‍ ജീവനക്കാര്‍ക്കെതിരെയും യുവതി വിമര്‍ശനമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ തങ്ങളെ സഹായിച്ചില്ലെന്നും യുവതി ആരോപിച്ചു.
പിവിആറിലെ ജീവനക്കാരെപ്പറ്റി പറയാതിരിക്കാന്‍ ആകില്ല. ഒരു വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കുന്നത് കൊണ്ട് എന്ത് നഷ്ടമാണ് ഈ സ്ഥാപനത്തിന് വരാനുള്ളതെന്നും യുവതി ചോദിച്ചു. പൊതുസ്ഥലങ്ങളായ മാളുകള്‍, പാര്‍ക്കുകള്‍, ലൈബ്രറികള്‍ , സ്‌കൂളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സാനിട്ടറി നാപ്കിനുകള്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ എടുക്കണമെന്നും യുവതി പറഞ്ഞു.
Also read-ഒന്നര വര്‍ഷമായി ലൈറ്റുകള്‍ ഓഫാക്കാനാവാതെ അമേരിക്കയിലെ ഒരു സ്‌കൂള്‍; കാരണമിതാണ്
യുവതിയുടെ ട്വീറ്റീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സ്ത്രീകളാണ് മുന്നോട്ട് വന്നത്.”മുംബൈ എയര്‍ പോര്‍ട്ടില്‍ പോയപ്പോഴും സാനിട്ടറി നാപ്കിന്‍ ഇല്ലാത്ത അവസ്ഥ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്ന് ഞാനും ഇതേ രീതിയില്‍ ചിന്തിച്ചിരുന്നു. സ്ത്രീകളുടെ അടിസ്ഥാന വിഷയങ്ങള്‍ എന്തുകൊണ്ട് പരിഹരിക്കപ്പെടുന്നില്ലെന്ന് അന്നേ ചിന്തിച്ചിരുന്നു”, എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
” ഒരിക്കല്‍ എയര്‍പോര്‍ട്ടിലെത്തി സെക്യൂരിറ്റി ചെക്കിനും ഗേറ്റിലേക്ക് പോകുന്നതിനും ഇടയ്ക്കാണ് എനിക്ക് ആര്‍ത്തവമുണ്ടായത്. ഒരു ഫാര്‍മസി പോലും അന്ന് മുംബൈ പരിസരത്ത് ഉണ്ടായിരുന്നില്ല. ഒരു ജീവനക്കാര്‍ പോലും എന്നെ സഹായിച്ചില്ല. അവസാനം എനിക്ക് ടിഷ്യു ഉപയോഗിക്കേണ്ടി വന്നു. ഭാഗ്യത്തിന് മൂന്ന് മണിക്കൂര്‍ ഉള്ള യാത്രയായിരുന്നു അത്,” എന്നാണ് ഒരു യുവതി കമന്റ് ചെയ്തത്.
സ്ത്രീകളുടെ ആരോഗ്യവും രാജ്യത്തിന്റെ ഭാഗമാണെന്നും അവരുടെ സംരക്ഷണത്തിനായുള്ള നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്.
രാജ്യത്തെ 6300ലധികം വരുന്ന പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി (പിഎംബിജെപി) കേന്ദ്രങ്ങള്‍ വഴി ജന്‍ ഔഷധി സുവിധ സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഒരു പാഡിന് ഒരു രൂപയാണ് വില. സമാനമായ സാനിറ്ററി നാപ്കിനുകള്‍ക്ക് പുറത്ത് വിപണിയിലെ വില ഒരെണ്ണത്തിന് ഏകദേശം 3 രൂപ – മുതല്‍ 8 രൂപ വരെയാണ്.
2018 ജൂണ്‍ നാല് മുതല്‍, അതായത് തുടക്കം മുതല്‍ 2020 ജൂണ്‍ 10 വരെ 4.61 കോടിയിലധികം സാനിറ്ററി നാപ്കിനുകളാണ് ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി വിറ്റുപോയത്. 2019 ഓഗസ്റ്റ് 27ന് വില പരിഷ്‌കരിച്ച ശേഷം 2020 ജൂണ്‍ 10 വരെ 3.43 കോടി പാഡുകള്‍ വിറ്റഴിച്ചു.
തികച്ചും പരിസ്ഥിതി സൗഹൃദമാണ് ഈ നാപ്കിനുകള്‍. ഇവ എഎസ്ടിഎം ഡി-6954 (ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റ്) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജൈവ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ‘സ്വച്ഛത, സ്വാസ്ത്യ, സുവിധ’ എന്നിവ ഉറപ്പാക്കാന്‍ .കഴിയുന്നു.