TRENDING:

കമിതാക്കൾ അറിയാതെ ചിത്രങ്ങൾ എടുത്ത് ഫോട്ടോഗ്രാഫർ, ചർച്ചയായി വൈറൽ ഫോട്ടോ

Last Updated:

ഇരുവരും അറിയാതെയാണ് ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങളെടുത്തത് എന്നതാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ സ്വദേശിയായ ഒരു ഫോട്ടോഗ്രാഫർ പങ്കുവച്ച കമിതാക്കളുടെ വിവാഹാഭ്യർത്ഥന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ടെക്സസ് ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫർ വലേരി കോണ്ട്രെറാസ് തന്റെ ട്വിറ്റർ പോസ്റ്റിലാണ് ചൊവ്വാഴ്ച പ്രണയിനികളുടെ ചിത്രങ്ങൾ പങ്കുവച്ചത്. ഇരുവരും അറിയാതെയാണ് ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങളെടുത്തത് എന്നതാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
വൈറൽ ഫോട്ടോ
വൈറൽ ഫോട്ടോ
advertisement

സാൻ ഫ്രാൻസിസ്കോയിലെ സൂത്രോ ബാത്ത് സന്ദർശിക്കാൻ എത്തിയ വലേരി അവിടെ ഒരു യുവാവ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത് കാണാനിടയായി. ഈ അവസരം മുതലെടുത്ത് വലേരി തന്റെ ക്യാമറയിൽ അവരുടെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ അവരറിയാതെ ക്യാമറയിൽ പകർത്തിയതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച വലേരി തന്റെ ട്വിറ്റർ ഫോളോവേഴ്സിനോട് ഈ കമിതാക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ചിത്രങ്ങൾ അവർക്ക് അയച്ചു നൽകുന്നതിനാണ് വലേറി ഇങ്ങനെ ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്വീറ്റിന് ഇതുവരെ 694.4K ലൈക്കുകളും 94.1K റീട്വീറ്റുകളും ലഭിച്ചു. ഒടുവിൽ ചിത്രങ്ങൾ ഫോട്ടോയിലുള്ള ദമ്പതികളിൽ എത്തുകയും ചെയ്തു.

സാൻഫ്രാൻസിസ്കോയിലെ പ്രശസ്തമായ ഒരു സ്ഥലമാണ് സൂത്രോ ബാത്ത് എന്നും ഈ പ്രദേശത്ത് ധാരാളം ഫോട്ടോഷൂട്ടുകൾ നടക്കാറുണ്ടെന്നും വലേരി തന്റെ ട്വീറ്റുകളിലൂടെ ഫോളോവേഴ്സിനെ അറിയിച്ചു. താൻ വളരെ അകലെയായതിനാൽ കമിതാക്കളുടെ ചിത്രമെടുക്കാൻ സൂം ലെൻസ് ഉപയോഗിച്ചതായും വലേരി വ്യക്തമാക്കി. സ്വകാര്യ നിമിഷത്തിനിടയിൽ ദമ്പതികളെ സമീപിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും അതിനാലാണ് സോഷ്യൽ മീഡിയയുടെ സഹായം തേടിയതെന്നും ഫോട്ടോഗ്രാഫർ ട്വീറ്റ് ചെയ്തു.

advertisement

ചിത്രങ്ങൾ കണ്ട് നിരവധി പേർ ഫോട്ടോഗ്രാഫറുടെ കഴിവിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, സാൻ‌ഫ്രാൻ‌സിസ്കോ ആസ്ഥാനമായുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫി സ്റ്റുഡിയോയായ ഐക്യുഫോട്ടോ വലേരിയുടെ ചിത്രങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹാഭ്യർത്ഥനയുടെ ചിത്രങ്ങളെടുക്കുന്നതിനായി ദമ്പതികൾ തങ്ങളെ ഏർപ്പെടുത്തിയിരുന്നെന്നും ഇതറിഞ്ഞിട്ടും വലേരി തന്റെ ക്യാമറയുമായി ഫോട്ടോയെടുക്കാൻ മുൻകൈ എടുക്കുകയായിരുന്നുവെന്നും ഫോട്ടോഗ്രഫി കമ്പനി കമന്റായി രേഖപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ കമ്പനിയുടെ ഫോട്ടോഗ്രാഫർമാർ പകർത്തിയ സമാന ചിത്രങ്ങൾ iQPhoto പങ്കിട്ടിരുന്നു. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ദമ്പതികളായ ജാസ്മിൻ, റിക്കി ജോൺസൺ ജൂനിയർ എന്നിവരെ ടാഗുചെയ്യുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വലേരിയുടെ വൈറൽ ട്വീറ്റിൽ ആദ്യം ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി പേർ iQPhotoയുടെ പോസ്റ്റിൽ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ചിത്രത്തിലുള്ള ജാസ്മിൻ എന്ന സ്ത്രീയും അഭിപ്രായത്തിന് മറുപടി നൽകി. വലേരി ചിത്രങ്ങൾ എടുത്തത് മറ്റൊരു സ്ഥലത്ത് നിന്നാണെന്നും തങ്ങൾ ഏർപ്പെടുത്തിയ ഫോട്ടോഗ്രാഫർമാരുടെ തൊട്ടടുത്ത് നിന്നല്ല ഫോട്ടോകളെടുത്തതെന്നും യുവതി പറഞ്ഞു. താനും തന്റെ പ്രതിശ്രുത വരനും ഏർപ്പെടുത്തിയ ഐക്യുഫോട്ടോ ക്രൂവിന് പുറമെ മറ്റാരെയും അവിടെ കണ്ടതായി ഓർമിക്കുന്നില്ലെന്നും അവർ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കമിതാക്കൾ അറിയാതെ ചിത്രങ്ങൾ എടുത്ത് ഫോട്ടോഗ്രാഫർ, ചർച്ചയായി വൈറൽ ഫോട്ടോ
Open in App
Home
Video
Impact Shorts
Web Stories