''സാധാരണക്കാരയ ആളുകള്‍ക്ക് എപ്പോഴും ഒരു വ്യക്തതയുണ്ട്. അവര്‍ സാധാരണക്കാരായ ആളുകളുമായി ഇടപഴകുന്നതാണ് നിങ്ങള്‍ പലപ്പോഴും കാണുക. ഒരു പക്ഷേ, എ പ്ലസ് വിഭാഗത്തില്‍പ്പെട്ടയാളുകള്‍ അവരെ ഒഴിവാക്കുന്നതിനാലാകാം ഇത്,'' സാമൂഹിക മാധ്യമമായ എക്‌സില്‍ കുനാല്‍ കുറിച്ചു. കുനാലിന്റെ ഈ പരാമര്‍ശത്തിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലായിടത്തുനിന്നും അദ്ദേഹത്തെ വിമര്‍ശിച്ച് ആളുകള്‍ കമന്റുകള്‍ പങ്കുവെച്ചു. തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് തങ്ങള്‍ ഗ്രേഡുകള്‍ നല്‍കിയിട്ടില്ലെന്നാണ് ഇതിന് ഒരാള്‍ മറുപടി നല്‍കിയത്.
മിക്ക സമയത്തും സുഹൃത്തുക്കളെന്നാല്‍ സുഹൃത്തുക്കള്‍ തന്നെയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. ''അത്യാവശ്യ ഘട്ടങ്ങളില്‍ നിങ്ങള്‍ സുഹൃത്തുക്കളുടെ സ്വഭാവം മനസ്സിലാക്കുന്നതുവരെ ഒരു സുഹൃത്ത് സാധാരണക്കാരനാണോ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണോയെന്ന് അറിയാന്‍ കഴിയില്ല. മറിച്ചുള്ള എല്ലാം ഉപരിവിപ്ലവമായ വിധിയും തീര്‍ത്തും ഉപയോഗശൂന്യവുമാണ്,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. സെലബ്രിട്ടി ഫോട്ടോ ഗ്രാഫറായ ജോസഫ് രാധികും കുനാലിന് മറുപടിയുമായി രംഗത്തെത്തി. ലളിതമായ ജീവിതത്തിലെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
''ഇതിനൊക്കെയപ്പുറം ആളുകള്‍ അവരുടെ ജീവിതം നയിക്കുന്നുണ്ട്. സൗഹൃദങ്ങള്‍ രൂപപ്പെടുത്തുക, പ്രണയത്തിലാകുക, കുട്ടികളെ വളര്‍ത്തുക, നര്‍മം പങ്കിടുക അങ്ങനെ.. പിന്നെ ഇതുപോലെയുള്ള ആളുകളുമുണ്ട്. സുഹൃത്തുക്കള്‍ക്കും മറ്റും ഒപ്പം പുറത്തു പോയി അതുപോലുള്ള ലളിതമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ മുതലാളിത്ത നരകത്തിലേക്ക് അവര്‍ ആഴ്ന്നിറങ്ങുന്നു. കുനാല്‍ കുറച്ചു കൂടി ജീവിക്കൂ, കുറച്ചുകൂടി ചിന്തിക്കൂ..സാധാരണക്കാര്‍ക്കും എപ്ലസ് വിഭാഗത്തിലുള്ള വ്യക്തിക്കും അവിശ്വസനീയമാംവിധം പൂര്‍ണമായ ഒരു ജീവിതം ജീവിച്ച് തീര്‍ക്കാന്‍ കഴിയും,'' ജോസഫ് രാധിക് പറഞ്ഞു. ജോസഫ് രാധികിന്റെ പോസ്റ്റ് വളരെയധികം പേരാണ് ഇതിനോടകം തന്നെ കണ്ടത്. 4000ല്‍ പരം ആളുകള്‍ ഇത് ലൈക്ക് ചെയ്തിട്ടുണ്ട്. സൗഹൃദത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.