TRENDING:

'ഞായറാഴ്‌ച കണ്ണുകെട്ടിയിരിക്കണം'; 'ദയവുചെയ്ത് താങ്കൾ ഫൈനൽ കാണരുത്’;അമിതാഭ് ബച്ചനോട് അപേക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍

Last Updated:

അച്ഛനെ ലോകകപ്പ് ഫൈനൽ കാണാൻ അനുവദിക്കരുതെന്ന് മകൻ അഭിഷേക് ബച്ചനോട് അപേക്ഷിച്ചവരുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കിവികളെ പറത്തി രോഹിത് ശർമയുടെ നീലപ്പട ഏകദിന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അഭിനന്ദവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എല്ലാവരുടെയും പോസ്റ്റുകൾ വൈറലായിരുന്നു. എന്നാൽ, വലിയ ക്രിക്കറ്റ് പ്രേമിയായ ബിഗ് ബി അമിതാബ് ബച്ചന്റെ പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞാൻ കണ്ടില്ലെങ്കിൽ നമ്മൾ വിജയിക്കും’ എന്നായിരുന്നു ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ ഇന്ത്യയുടെ ഫൈനൽ പ്രവേശത്തെ കുറിച്ച് എക്‌സിൽ കുറിച്ചത്.
advertisement

Also read-‘ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടും’: പ്രഖ്യാപനവുമായി തെലുങ്ക് നടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കുള്ളിൽ വൈറലായി എന്ന് മാത്രമല്ല താരത്തിനെ ട്രോളി നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘താങ്കൾ ദയവ് ചെയ്ത് ഫൈനൽ കാണരുതെന്നാ’ണ് പോസ്റ്റിന് താഴെ ആളുകൾ കുറിച്ചുകൊണ്ടിരിക്കുന്നത്. പിതാവിനെ ​ലോകകപ്പ് ഫൈനൽ കാണാൻ അനുവദിക്കരുതെന്ന് മകൻ അഭിഷേക് ബച്ചനോട് അപേക്ഷിച്ചവരുമുണ്ട്. കളി നടന്നുകൊണ്ടിരിക്കുമ്പോൾ കണ്ണുകൾ കെട്ടിയിരിക്കാനാണ് ചിലർ ആവശ്യപ്പെടുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞായറാഴ്‌ച കണ്ണുകെട്ടിയിരിക്കണം'; 'ദയവുചെയ്ത് താങ്കൾ ഫൈനൽ കാണരുത്’;അമിതാഭ് ബച്ചനോട് അപേക്ഷിച്ച് ക്രിക്കറ്റ് ആരാധകര്‍
Open in App
Home
Video
Impact Shorts
Web Stories