TRENDING:

'എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍'; മാലദ്വീപില്‍ നിന്നും കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശിഖര്‍ ധവാന്‍

Last Updated:

മെയ് മാസത്തിലാണ് ഇരുവരുടെയും ബന്ധം ഒരു പോസ്റ്റിലൂടെ ധവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാമുകി സോഫി ഷൈനിന് പിറന്നാൾ ആശംസകൾ നേർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം സോഫിക്ക് 32-ാം പിറന്നാള്‍ ആശംസ അറിയിച്ചത്. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ്‌ ധവാൻ കാമുകിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഇതേ ചിത്രങ്ങൾ സോഫിയും തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
News18
News18
advertisement

'പിറന്നാള്‍ ദിനത്തില്‍ ഉണര്‍ന്നത് സ്വർഗത്തിൽ.. 32-ലേക്ക് ഇതാ പ്രവേശിക്കുന്നു'- എന്നാണ് സോഫി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ മെയ് ഒന്നിനാണ് ഇരുവരുടെയും ബന്ധം ഒരു പോസ്റ്റിലൂടെ ധവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനുശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ താരം പങ്കിടാറുണ്ട്. ഇന്ത്യയുടെ മത്സരത്തിനിടെ ദുബായില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2024 ഐപിഎല്ലില്‍ ധവാന്‍ പഞ്ചാബ് കിങ്സിനായി കളിക്കുമ്പോള്‍ സോഫി ഗാലറിയിലുണ്ടായിരുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഫി ഷൈൻ അയര്‍ലന്‍ഡുകാരിയാണ്. ലിമെറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്റ് ബിരുദം നേടിയ സോഫി, നിലവില്‍ പ്രൊഡക്ട് കണ്‍സല്‍ട്ടന്റായി ജോലിചെയ്യുന്നുവെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

advertisement

ഇന്ത്യൻ-ഓസ്‌ട്രേലിയൻ മുൻ കിക്ക്‌ബോക്‌സറും സംരംഭകയുമായ ഐഷ മുഖർജിയാണ് ധവാന്റെ ആദ്യ ഭാര്യ. ഇരുവരും 2021 ൽ നിയമപരമായി വേർപിരിഞ്ഞിരുന്നു. ഐഷ ഇന്ത്യയിലേക്ക് താമസം മാറുകയോ ഓസ്‌ട്രേലിയയിൽ സ്വത്തുക്കൾ വാങ്ങുകയോ പോലുള്ള സുപ്രധാന കാര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാരണം കാലക്രമേണ അവരുടെ ബന്ധം വഷളായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ബന്ധത്തില്‍ സരോവര്‍ എന്ന 11 വയസ്സുള്ള മകനുണ്ട്. അയിഷ മുഖര്‍ജിയുടെ കൂടെ ഓസ്‌ട്രേലിയയിലാണ് സരോവര്‍ താമസിക്കുന്നത്.

അതേസമയം, 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനു ധവാൻ അഭിന്ദനം അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. "അഭിനന്ദനങ്ങൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഒരു അത്ഭുതകരമായ സീസണിൽ! 18 വർഷത്തെ തിരക്കിനും, പ്രതീക്ഷയ്ക്കും, എല്ലാ കഠിനാധ്വാനത്തിനും ഫലം ലഭിച്ചു. ക്രിക്കറ്റ് എപ്പോഴും ക്ഷമയ്ക്കും അഭിനിവേശത്തിനും പ്രതിഫലം നൽകുന്നു". ധവാൻ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍'; മാലദ്വീപില്‍ നിന്നും കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ശിഖര്‍ ധവാന്‍
Open in App
Home
Video
Impact Shorts
Web Stories