ഇപ്പോഴിതാ പത്രസമ്മേളനത്തിനിടെ ഒരു ക്യാമറമാന് റൊണാള്‍ഡോ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മുഖത്തേക്ക് ക്യാമറ സൂം ചെയ്ത ക്യാമറമാനോടായിരുന്നു അദ്ദേഹത്തിന്റെ രസകരമായ മറുപടി.
” കൂടുതല്‍ സൂം ചെയ്യല്ലെ. മുഖത്തെ ചുളിവുകള്‍ കാണും,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Also read-ഗർഭിണിയായ കാമുകിയെ വഞ്ചിച്ചെന്ന് ആരോപണം; പരസ്യമായി മാപ്പുപറഞ്ഞ് നെയ്മർ
അതേസമയം പ്രായം കൂടുന്നതിന്റെ ചിഹ്നങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് വന്നേക്കാം. എന്നാല്‍ ഫുട്‌ബോള്‍ താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന് ഇപ്പോഴും ചെറുപ്പമാണെന്നാണ് ആരാധകരുടെ വാദം.
advertisement
അന്താരാഷ്ട്ര തലത്തില്‍ ഐസ്ലാന്റിനെതിരെയായിരുന്നു റൊണാള്‍ഡോ തന്റെ 200മത്തെ മത്സരം കാഴ്ചവെച്ചത്. മത്സരത്തിലെ ഗോള്‍ നേട്ടത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു.
” വളരെയധികം സന്തോഷം. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടീമിനെ വിജയത്തിലേക്ക് നയിക്കാനായ ഗോള്‍ നേടാനായതില്‍ സന്തോഷമുണ്ടെന്നാണ്’അദ്ദേഹം പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നാസറില്‍ ചേര്‍ന്നത്. ഇതുവരെ 19 മത്സരങ്ങളിലാണ് അദ്ദേഹം അല്‍-നാസറിനായി ബൂട്ടണിഞ്ഞത്. അതില്‍ 14 ഗോള്‍ നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
അതേസമയം ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെപ്പറ്റി റൊണാള്‍ഡോ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. തന്റെ നാല്‍പ്പതുകളിലും മത്സരങ്ങളില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹം എന്നാണ് 38 കാരനായ താരം പറയുന്നത്. എന്നാല്‍ നാല്‍പ്പതിലേക്ക് ഇനി അധികം ദൂരമില്ലെന്നും ഇദ്ദേഹം ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു.