ഗർഭിണിയായ കാമുകിയെ വഞ്ചിച്ചെന്ന് ആരോപണം; പരസ്യമായി മാപ്പുപറഞ്ഞ് നെയ്മർ
- Published by:Sarika KP
- news18-malayalam
Last Updated:
നമ്മൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ ഇത് കാണമാകുമോയെന്ന് അറിയില്ലെങ്കിലും അതിനുവേണ്ടി ശ്രമിക്കാൻ താൻ തയ്യാറാണെന്ന് ബ്രസീലിയൻ ഫുട്ബോൾ താരം തന്റെ കുറിപ്പിൽ പറഞ്ഞു.
ഗർഭിണിയായ കാമുകിയോട് മാപ്പ് പറഞ്ഞ് ബ്രസീൽ ഫുട്ബോൾ താരം നെയ്മർ രംഗത്ത്. താരം കാമുകിയായ ബ്രൂണ ബിയാൻകാർഡിയെ ചതിച്ചു എന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ആണ് നെയ്മർ പരസ്യമായി ക്ഷമാപണം നടത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് നെയ്മർ ക്ഷമ പറഞ്ഞത്. കാമുകിയോടും കുടുംബത്തോടും മാപ്പ് ചോദിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയായിരുന്നു.
“ഞാൻ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ആണ് ചെയ്യുന്നത്. ന്യായീകരിക്കാനാവാത്തതിനെ ന്യായീകരിക്കാൻ താല്‍പ്പര്യമില്ല. എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് നിന്നെ വേണം. ഇതുകൊണ്ട് നീ എത്രത്തോളം സഹിച്ചു എന്നും നീ എന്റെ അരികിലുണ്ടായിരിക്കണമെന്ന് ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും എനിക്ക് മനസ്സിലായി. ഞാൻ നിങ്ങളോട് എല്ലാവരോടും തെറ്റ് ചെയ്തു. കളിക്കളത്തിലും പുറത്തും എനിക്ക് എല്ലാ ദിവസവും തെറ്റുകൾ സംഭവിക്കാറുണ്ട്. എന്നാൽ വ്യക്തിപരമായ ജീവിതത്തിലെ പിഴവുകൾ ഉറ്റവര്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമിടയില്‍ ആണ് പരിഹരിക്കാറുള്ളത്.” എന്നാണ് നെയ്മർ കുറിച്ചിരിക്കുന്നത്.
advertisement
കൂടാതെ ഇതെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെ ബാധിച്ചു. എന്റെ ഒപ്പമുണ്ടാകണമെന്ന് ഞാൻ സ്വപ്നം കണ്ട ഒരു സ്ത്രീ. എന്റെ കുട്ടിയുടെ അമ്മ ആണ് അതെന്നും നെയ്മർ വ്യക്തമാക്കി. “ബ്രൂ, എന്റെ തെറ്റുകൾക്കും അനാവശ്യമായ വെളിപ്പെടുത്തലുകൾക്കും ഞാൻ ഇതിനകം ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ അത് പരസ്യമായി വീണ്ടും സ്ഥിരീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണെന്ന് തോന്നുന്നു. ഒരു സ്വകാര്യ കാര്യം പരസ്യമായിട്ടുണ്ടെങ്കിൽ, ക്ഷമാപണവും പരസ്യമായിരിക്കണം. നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ല. ഇത് ഫലവത്താകുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അതിനായി ശ്രമിക്കുമെന്ന് ഉറപ്പു തരികയാണ്. നമ്മുടെ ലക്ഷ്യം വിജയിക്കും, നമ്മുടെ കുഞ്ഞിനോടുള്ള നമ്മുടെ സ്നേഹവും വിജയിക്കും. പരസ്പരമുള്ള സ്നേഹം നമ്മളെ കരുത്തരാക്കും. എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു ” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുന്നത്.
advertisement
അതേസമയം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഈ സീസണിലും പി എസ് ജിയില്‍ തുടരുമെങ്കിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പാരീസ് ക്ലബിൽ നിന്ന് മാറാൻ നോക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് കുറഞ്ഞ വേതനത്തിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പി. എസ്. ജിയില്‍ 2025 വരെ നെയ്മര്‍ക്ക് കരാര്‍ ഉണ്ടെങ്കിലും വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മാറാൻ തീരുമാനിച്ചാൽ നെയ്മർ എവിടേക്ക് മാറും എന്നതിനെ കുറിച്ച് സൂചനകൾ ഒന്നും പുറത്തു വന്നിട്ടില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 23, 2023 12:48 PM IST