TRENDING:

റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കാതെ മടങ്ങി; പക്ഷേ ടിപ്പായി നൽകിയത് നാല് ലക്ഷത്തിലധികം രൂപ

Last Updated:

73 രൂപയുടെ ബില്ലാണ് റസ്റ്ററന്റിൽ നിന്ന് ലഭിച്ചത്, ബില്ലിനൊപ്പം നൽകിയ ടിപ്പ് നാല് ലക്ഷത്തിലധികം രൂപയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണയും സാമ്പത്തിക പ്രതിസന്ധിയും മൂലം ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ ഒഴിവാക്കാനിരിക്കുകയായിരുന്നു സൂക്ക് മെഡിറ്ററേനിയന്‍ കിച്ചനിലെ ജീവനക്കാര്‍. സാധാരണഗതിയിൽ ഏറ്റവും തിരക്കുണ്ടാകുന്ന മാസമാണ് ഡിസംബർ. ഇത്തവണ കാര്യങ്ങളെല്ലാം പതിവിന് വിപരീതമാണല്ലോ.
advertisement

അങ്ങനെയിരിക്കേയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു കസ്റ്റമർ റസ്റ്ററന്റിൽ എത്തുന്നത്. മെനു എടുത്തു നോക്കിയ ശേഷം ഒന്നും ഓർഡർ ചെയ്യാതെ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു. ഒന്നും ഓർഡർ ചെയ്യാതെ അദ്ദേഹം മടങ്ങുന്നത് നോക്കി നിരാശരായി റസ്റ്ററന്റ് ജീവനക്കാരും.

ക്യാഷ് കൗണ്ടറില്‍ എത്തിയ അയാള്‍ ബില്ല് അടിക്കാന്‍ നിര്‍ദേശിച്ചു. 73 രൂപയുടെ ബില്ലാണ് കാഷ്യര്‍ അടിച്ചു നല്‍കിയത്. ബില്‍ സൂക്ഷ്മമായി നിരീക്ഷിച്ച കസ്റ്റമര്‍ അതില്‍ എഴുതി ചേര്‍ത്തത് ടിപ്‌സ് തുക കണ്ട ജീവനക്കാര്‍ ഞെട്ടി. 4.11 ലക്ഷം രൂപയാണ് ബില്ലി എന്ന കസ്റ്റ്മര്‍ ഒഹിയോയില്‍ സ്ഥിതി ചെയ്യുന്ന ഈ റെസ്റ്ററന്റിലെ ജീവനക്കാര്‍ക്ക് നല്‍കിയത്. എല്ലാവരും തുല്യമായി തുക വീതിച്ചെടുക്കാനും നിര്‍ദേശിച്ചാണ് ബില്ലി സ്ഥലം വിട്ടത്.

advertisement

You may also like:വെള്ളയും ചുവപ്പും മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്ന കുടുംബം; വീടും അങ്ങനെ തന്നെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓരോ ജീവനക്കാര്‍ക്കും 14709 രൂപ വീതം നല്‍കിയതായി റെസ്റ്ററന്റ് ഉടമയും ഷെഫുമായ മൂസ സലൗഖ് പറഞ്ഞു. ''ഡിസംബറിൽ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ജീവനക്കാര്‍ ക്രിസ്മസ്-പുതവര്‍ഷ സമ്മാനങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കാറ്. കൊറോണയും ലോക്ക്ഡൗണും മൂലം ഇത്തവണ അങ്ങനെയുള്ള സന്തോഷങ്ങളുണ്ടാവുമായിരുന്നില്ല. പക്ഷെ, ബില്ലിയുടെ സന്ദര്‍ശനം എല്ലാം മാറ്റി മറിച്ചു.'' മൂസ സലൗഖ് പറയുന്നു. സ്ഥാപനത്തിലെ 28 ജീവനക്കാര്‍ക്കാണ് മൂസ ടിപ്‌സ് തുക വീതിച്ചു നല്‍കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കാതെ മടങ്ങി; പക്ഷേ ടിപ്പായി നൽകിയത് നാല് ലക്ഷത്തിലധികം രൂപ
Open in App
Home
Video
Impact Shorts
Web Stories