വെള്ളയും ചുവപ്പും മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്ന കുടുംബം; വീടും അങ്ങനെ തന്നെ

Last Updated:

മരണം വരെ വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂയെന്ന് സെവെന്‍രാജ് പ്രതിജ്ഞ ചെയ്യുന്നത് 18ാം വയസിലാണ്.

കര്‍ണാടക സ്വദേശികളായ സെവെന്‍രാജും ഭാര്യ പുഷ്പയും വെള്ളയും ചുവപ്പും നിറമുള്ള വസ്ത്രങ്ങള്‍ മാത്രമേ വാങ്ങാറുള്ളു. മക്കളും മാതാപിതാക്കളുടെ ഡ്രസ് കോഡിൽ തന്നെ. വ്യത്യസ്തരായി ജീവിക്കാനുള്ള താല്‍പര്യമാണ് വെള്ളയിലേക്കും ചുവപ്പിലേക്കും മാറ്റിയതെന്ന് ഈ കുടുംബം പറയുന്നു.
ലോകത്തിലെ സമാനതയില്ലാത്ത വ്യക്തിയായി മാറുന്നതിന്റെ ഭാഗമായാണ് ഇത് ചെയ്തതെന്നു സെവെന്‍രാജ് പറയുന്നു. മരണം വരെ വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂയെന്ന് സെവെന്‍രാജ് പ്രതിജ്ഞ ചെയ്യുന്നത് 18ാം വയസിലാണ്. ഇത് പിന്നീട് മറ്റു വസ്തുക്കളിലേക്കും വളര്‍ന്നു. 58 കാരനായ സെവെന്‍രാജിന്റെ കാറിന്റെ നിറവും ഇതൊക്കെ തന്നെയാണ്.








View this post on Instagram






A post shared by Seven Raj (@7raj_official)



advertisement
ഈ നിറങ്ങളിലുള്ള കസേരകള്‍, മേശകള്‍, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍ എന്നിവയാണ് വീട്ടിലുള്ളത്. യൂറോപ്യന്‍ ടോയ്‌ലറ്റിന്റെ സീറ്റു വരെ ഇതേ നിറങ്ങളിലാണ്. പുഷ്പയും സെവെന്‍രാജും 25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം പുഷ്പയും ഭർത്താവിന്റെ തീരുമാനത്തിനൊപ്പം നിന്നു.
You may also like:ബുള്ളറ്റില്‍ കുതിച്ച വിജയം; ഒളവണ്ണയിൽ ബുള്ളറ്റില്‍ വോട്ടഭ്യര്‍ത്ഥന നടത്തി വൈറലായ വിദ്യാർഥിനിക്ക് മിന്നും ജയം
സ്വാഭാവികമായും മക്കളായ ഭരത് രാജും മനീഷയും അങ്ങനെ തന്നെ വളര്‍ന്നു. ''എന്റെ വസ്ത്രങ്ങള്‍ കണ്ടു ആളുകള്‍ ചിരിച്ചു. ഞാനൊരു വിഡ്ഡിയാണെന്നു കരുതി. പക്ഷെ, ഞാന്‍ നിലപാട് മാറ്റിയില്ല. ചുവപ്പും വെള്ളയിലുമുള്ള 30 ടൈകളും 15 കോട്ടുകളും 30 ഷര്‍ട്ടുകളും 25 പാന്റുകളും ഇപ്പോള്‍ ഉണ്ട്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. പക്ഷെ, ആളുകളുടെ വിചാരം ഞാന്‍ ഒരേ വസ്ത്രം തന്നെ സ്ഥിരമായി ധരിക്കുന്നുവെന്നാണ്''. സെവെന്‍രാജ് ചിരിക്കുന്നു.
advertisement
ലോകം തന്നെ കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും സെവെന്‍രാജ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെള്ളയും ചുവപ്പും മാത്രം വസ്ത്രങ്ങള്‍ ധരിക്കുന്ന കുടുംബം; വീടും അങ്ങനെ തന്നെ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement