TRENDING:

Metro | മെട്രോയിൽ ഡാൻസ് വീഡിയോ വേണ്ട; 'നാട്ടു നാട്ടു' പോസ്റ്റ് ചെയ്ത് നിയന്ത്രണവുമായി ഡൽഹി മെട്രോ

Last Updated:

രാം ചരണും ജൂനിയർ എൻടിആറും തങ്ങളുടെ സിഗ്നേച്ചർ ഡാൻസ് മൂവ് ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് സന്ദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുറച്ചു നാളുകളായി കൂടുതൽ ആളുകൾ ഡൽഹി മെട്രോ പരിസരത്ത് ഇൻസ്റ്റഗ്രാം റീലുകൾ നിർമ്മിക്കുന്നതിൽ വ്യാപൃതരാണ്. പലപ്പോഴും ഇത്തരം വീഡിയോ ചിത്രീകരണ ശ്രമങ്ങൾ മറ്റ് യാത്രക്കാർക്ക് വളരെയധികം അസൗകര്യങ്ങൾ സൃഷ്‌ടിക്കാറുണ്ട്.
advertisement

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ റീലുകളോ നൃത്ത വീഡിയോകളോ എടുക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചു.

Also read: റോഡിന്റെ പകുതിയും മഴവെള്ളം; തെല്ലും കൂസാതെ ബസ് മുന്നോട്ട്

പോസ്റ്റിന് രസകരമായ ഒരു ഘടകമായി തെലുങ്ക് ചിത്രമായ ‘RRR’ലെ സൂപ്പർഹിറ്റ് ഡാൻസ് നമ്പറായ ‘നാട്ടു നാട്ടു’മായി ബന്ധപ്പെട്ട ഒരു ഉൾപ്പെടുത്തലും കൂടി നടത്തി. ‘ഡാൻസ് രസകരമാണ്, പക്ഷേ ഡൽഹി മെട്രോയിൽ നോ നാച്ചോ നാച്ചോ നാച്ചോ’ എന്നാണ് ക്യാപ്‌ഷൻ. അഭിനേതാക്കളായ രാം ചരണും ജൂനിയർ എൻടിആറും തങ്ങളുടെ സിഗ്നേച്ചർ ഡാൻസ് മൂവ് ചെയ്യുന്ന ചിത്രത്തിനൊപ്പമാണ് സന്ദേശം. ഈ ഗ്രാഫിക് ഷെയർ ചെയ്തുകൊണ്ട്, “നിങ്ങളുടെ യാത്രക്കാരെ ബഹുമാനിക്കാൻ ഓർക്കുക #DelhiMetro” എന്നും കൂടി ക്യാപ്‌ഷനിൽ ഉൾപ്പെടുത്തി.

advertisement

ഈ പോസ്റ്റ് തിങ്കളാഴ്ച രാവിലെ ഷെയർ ചെയ്തതിന് ശേഷം 400 ലൈക്കുകൾ നേടിക്കഴിഞ്ഞു.

ജനുവരിയിൽ, എം.എം. കീരവാണി രചിച്ച ‘നാട്ടു നാട്ടു’ ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ഗാനമായി മാറി ചരിത്രം സൃഷ്ടിച്ചിരുന്നു. 2022 സെപ്തംബറിൽ, DMRC ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജിമാരായ ഗീത കപൂർ, മലൈക അറോറ, ടെറൻസ് ലൂയിസ് എന്നിവരുടെ എഡിറ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് സമാനമായ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: There will be no more dancing in Delhi Metro trains. The Delhi Metrol Rail Corporation (DMRC) has prohibited dancing and Instagram reels shooting inside Delhi Metro coaches due to the intrusion on other passengers

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Metro | മെട്രോയിൽ ഡാൻസ് വീഡിയോ വേണ്ട; 'നാട്ടു നാട്ടു' പോസ്റ്റ് ചെയ്ത് നിയന്ത്രണവുമായി ഡൽഹി മെട്രോ
Open in App
Home
Video
Impact Shorts
Web Stories