സെന്‍ട്രല്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് സംഭവം നടന്നത്. തനിക്ക് ഐഫോണ്‍ വാങ്ങാന്‍ കഴിവില്ലെന്ന് പറഞ്ഞ പിതാവ് മകളുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് ക്ഷമ ചോദിക്കുന്നതും വീഡിയോയിലുണ്ട്. വളരെ ഉച്ചത്തിലാണ് ഇരുവരും സംസാരിച്ചിരുന്നത്. എന്തുകൊണ്ട് തനിക്ക് ഐഫോണ്‍ വാങ്ങിത്തരുന്നില്ല എന്ന് മകള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്.
''മറ്റുള്ള കുട്ടികളുടെ മാതാപിതാക്കള്‍ അവര്‍ക്ക് ഐഫോണ്‍ വാങ്ങിക്കൊടുക്കുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങളുടെ കൈയ്യില്‍ പണമില്ലാത്തത്?'' മകള്‍ പിതാവിനോട് ചോദിച്ചു. മകളോട് അവസ്ഥകള്‍ വിശദീകരിക്കുകയായിരുന്ന പിതാവ് പെട്ടെന്ന് നടുറോഡില്‍ മുട്ടുകുത്തി നിന്ന് തന്റെ കൈയ്യില്‍ ഐഫോണ്‍ വാങ്ങാനുള്ള പണമില്ലെന്ന് പറയുകയായിരുന്നു.
advertisement
ഇതുകണ്ട് ഞെട്ടിപ്പോയ മകള്‍ അദ്ദേഹത്തോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. തന്റെ സ്വന്തം പിതാവിനെ നടുറോഡില്‍ മുട്ടുകുത്തിച്ച മകളുടെ മുഖത്ത് ഒരടി കൊടുക്കാനാണ് തനിക്ക് തോന്നിയതെന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്തയാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വീഡിയോ വൈറലായതോടെ ചിലര്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
ചിലര്‍ കുട്ടിയെ വളര്‍ത്തിയ രീതിയെ ചോദ്യം ചെയ്തു. 'ഉപഭോക്തൃ സംസ്‌കാരം നമ്മുടെ യുവാക്കളെ നശിപ്പിച്ചു. വിലപിടിപ്പുള്ള വസ്തുക്കളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. മാതാപിതാക്കളുടെ കഷ്ടപ്പാടൊന്നും അവര്‍ അറിയുന്നില്ല,'' ഒരാള്‍ കമന്റ് ചെയ്തു. ''ആ പിതാവിന്റെ കാര്യം കഷ്ടമാണ്. അയാളുടെ പ്രവൃത്തി പെണ്‍കുട്ടിയെ കൂടുതല്‍ വഷളാക്കും. ആ കുട്ടിയുടെ തെറ്റ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നില്ല. മോശം പേരന്റിംഗ് ആണിത്,'' മറ്റൊരാള്‍ കമന്റ് ചെയ്തു.