TRENDING:

ഹോളിഡേ ട്രിപ്പിന് ഒരാഴ്ച മുമ്പ് ബ്രേക്കപ്പായി; കാമുകനെയോർത്ത് കരയാതെ അച്ഛനൊപ്പം പോര്‍ച്ചുഗലില്‍ അവധി ആഘോഷിച്ച് യുവതി

Last Updated:

തന്റെ അച്ഛനോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും എമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കമിതാക്കള്‍ക്കിടയിൽ ബ്രേക്കപ്പുകള്‍ സര്‍വ്വസാധാരണമാണിന്ന്. എന്നാല്‍ ഒരു ഹോളിഡേ ട്രിപ്പിന് പോകുന്നതിന് തൊട്ടുമുമ്പാണ് ബ്രേക്കപ്പ് എങ്കിലോ? അത് മാനസികവും സാമ്പത്തികവുമായി ഇരുവരെയും ബാധിച്ചേക്കാം. എന്നാൽ തന്റെ ജീവിതത്തിലുണ്ടായ അത്തരമൊരു സാഹചര്യത്തെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത യുവതിയുടെ കഥയാണ് ഇനി പറയുന്നത്. എമ്മ ഡി പാല്‍മ എന്നാണ് ഈ യുവതിയുടെ പേര്. പോര്‍ച്ചുഗലിലേക്ക് തന്റെ ബോയ്ഫ്രണ്ടുമൊത്ത് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്നപ്പോഴാണ് എമ്മയുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
advertisement

യാത്രയ്ക്ക് ഒരാഴ്ച മുമ്പ് എമ്മയും ബോയ്ഫ്രണ്ടും തമ്മില്‍ ബ്രേക്കപ്പായി. എന്നാല്‍ പോര്‍ച്ചുഗലിലേക്കുള്ള തന്റെ യാത്ര വേണ്ടെന്ന് വെയ്ക്കാന്‍ എമ്മ തയ്യാറായില്ല. തന്റെ അച്ഛനേയും കൂട്ടി യാത്രയ്ക്ക് പോകാമെന്നായിരുന്നു എമ്മയുടെ തീരുമാനം. ടിക് ടോക് വീഡിയോയിലൂടെ ഇക്കാര്യം എമ്മ എല്ലാവരെയും അറിയിക്കുകയും ചെയ്തു. നിരവധി പേരാണ് എമ്മയുടെ വീഡിയോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയത്. എമ്മയുടെ വീഡിയോ ക്ലിപ്പ് ഇതിനോടകം 61000 പേരാണ് കണ്ടത്.

തന്റെ അച്ഛനോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളും എമ്മ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അച്ഛനും മകളും തങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം ആഘോഷിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ്. എമ്മയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. ” ഈ ഓര്‍മ്മകൾ നിങ്ങളില്‍ എന്നും നിലനില്‍ക്കും. ഉറപ്പ്,” എന്നായിരുന്നു പോസ്റ്റിന് ഒരാളുടെ കമന്റ്. അതിന് എമ്മ മറുപടിയും നല്‍കിയിരുന്നു. അച്ഛനെപ്പറ്റി കൂടുതല്‍ അറിയാനും ഈ യാത്ര തന്നെ സഹായിച്ചുവെന്നാണ് എമ്മ മറുപടി നല്‍കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മകളെ സന്തോഷിപ്പിക്കാന്‍ ഈ അവധിക്കാലം ലഭിച്ചതില്‍ എമ്മയുടെ അച്ഛന്‍ ഏറെ സന്തോഷിക്കുന്നുണ്ടാകും എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അച്ഛനെപ്പോലെ നമ്മളെ സ്‌നേഹിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എമ്മയ്ക്കും അച്ഛനും ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്രയായിരിക്കട്ടെ ഇതെന്നും ചിലര്‍ കമന്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹോളിഡേ ട്രിപ്പിന് ഒരാഴ്ച മുമ്പ് ബ്രേക്കപ്പായി; കാമുകനെയോർത്ത് കരയാതെ അച്ഛനൊപ്പം പോര്‍ച്ചുഗലില്‍ അവധി ആഘോഷിച്ച് യുവതി
Open in App
Home
Video
Impact Shorts
Web Stories