'സ്‌മോക്കിംഗ് മൈ ഡെഡ് ഡാഡ്' എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡ് നവംബര്‍ 17നാണ് അവര്‍ പങ്കുവെച്ചത്. വീഡിയോയില്‍ തന്റെ അച്ഛനെ അവര്‍ 'പപ്പ പിസ' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ''എന്റെ പിതാവ് വിട്ടുവീഴ്ച ചെയ്യാത്ത കഠിനാധ്വാനിയായ ഒരു മനുഷ്യന്‍ ആയിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ പാത പിന്തുടരും. അച്ഛനെ പോലെ തന്നെയാണ് മകളും. ഈ എപ്പിസോഡിൽ മരണാസന്നനായി കിടന്നപ്പോള്‍ അദ്ദേഹം പറഞ്ഞ ആഗ്രഹം നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' അവർ പറഞ്ഞു.
തന്റെ ചിതാഭസ്മം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അച്ഛന്‍ തന്നോടും അമ്മയോടും പറഞ്ഞിരുന്നതായും റോസന്ന പറഞ്ഞു. ''ആളുകള്‍ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്ന് ഭയന്ന് അമ്മ അക്കാര്യം പറയാന്‍ മടിച്ചു. എന്നാല്‍, സമയം കടന്നുപോയിരിക്കുന്നു. അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷമായിരിക്കുന്നു. അച്ഛന്‍ ആഗ്രഹിച്ചത് ചെയ്യാനും അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ അദ്ദേഹത്തെ ബഹുമാനിക്കാനും ഇത് ശരിയായ സമയമാണെന്ന് ഞങ്ങള്‍ കരുതുന്നു,'' അവര്‍ പറഞ്ഞു.
advertisement
''വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം തന്റെ ആഗ്രഹം ഞങ്ങളോട് പങ്കിട്ടത്. അദ്ദേഹത്തിന്റെ ചിതാഭസ്മം എടുത്ത് കുറച്ച് മണ്ണില്‍ കലര്‍ത്തി അതില്‍ കഞ്ചാവ് ചെടി വളര്‍ത്തി അത് വലിക്കണമെന്ന് അദ്ദേഹം ആഗ്രഹം പറഞ്ഞു,'' അവർ പറഞ്ഞു. കഞ്ചാവ് ചെടി വളര്‍ത്തുന്ന ഒരു ഭാഗവും അവര്‍ തന്റെ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. മണ്ണില്‍ ചാരം വിതറുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ഇത് വൈകാരികമായും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതുമായ നിമിഷമാണെന്ന്' അവര്‍ വീഡിയോയില്‍ പറഞ്ഞു. ഇതിനിടെ വീഡിയോയില്‍ റോസന്ന പുകവലിക്കുന്നതും കാണാം. പുകവലിക്കുമ്പോള്‍ അസാധാരണമായ രുചി അനുഭവപ്പെട്ടെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതിനിടെ സമ്മിശ്ര പ്രതികരണമാണ് ആളുകള്‍ വീഡിയോയ്ക്ക് നല്‍കുന്നത്. ''ഇത് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അത് യഥാര്‍ത്ഥത്തില്‍ ഗംഭീരമായ കാര്യമാണെന്നും'' ഒരാള്‍ പറഞ്ഞു. ''അച്ഛനോടുള്ള ബഹുമാനാര്‍ത്ഥം നിങ്ങള്‍ ചെയ്തത് മനോഹരമായ കാര്യമാണെന്ന്'' മറ്റൊരാള്‍ പറഞ്ഞു.
''അച്ഛന്റേത് ഒരു വിചിത്രമായ ആഗ്രഹമാണ്. അത് സാധിപ്പിച്ച് നല്‍കിയതില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. എങ്കിലും വീഡിയോയുടെ ഉള്ളടക്കമായി ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല,'' മറ്റൊരാള്‍ പറഞ്ഞു. 'നെര്‍ഡി നമ്മീസ്' എന്ന പേരില്‍ യൂട്യൂബില്‍ ബേക്കിംഗ് സീരിസ് പങ്കുവയ്ക്കുന്നയാളാണ് റോസന്ന പാന്‍സിസോ. അടുത്തിടെയാണ് പോഡ്കാസ്റ്റ് സംരംഭം തുടങ്ങിയത്. തന്റെ അച്ഛനാണ് അവര്‍ ഈ സംരംഭം സമര്‍പ്പിച്ചിരിക്കുന്നത്.