'യൂട്യൂബിലൂടെയുള്ള വരുമാനം ലഭിക്കുന്നതിനാണ് ആദ്യം പോയി സിനിമ കാണുന്നത്. കാസർഗോൾഡ് എന്ന സിനിമ കണ്ടിരിക്കാൻ പോലും പറ്റാത്ത സിനിമയെന്നാണ് പറഞ്ഞത്. ആ സിനിമ ഇറങ്ങിയ അന്നു വൈകുന്നേരമാണ് ഇത്തരത്തിലെ ഒരു വീഡിയോ ഇട്ടത്. ആ സിനിമ ആൾക്കാര് കാണുനള്ള സമയം പോലും കൊടുത്തിട്ടില്ല. ആ സിനിമയുടെ ഇൻട്രോയും എല്ലാം പറഞ്ഞു. ഞാനൊക്കെ ആ സിനിമയിൽ അഭിനയിക്കാൻ കാരണം കാസർകോട് താമസിക്കുന്നത് കൊണ്ടായിരിക്കും എന്നായിരുന്നു അശ്വന്ത് കോക്ക് വീഡിയോയിൽ പറഞ്ഞത്.'- ദീപക് പറമ്പോൽ പറഞ്ഞു.
advertisement
'ആസിഫ് അലിയെ കുറിച്ചും ഇയാൾ പറഞ്ഞിരുന്നു. കുറെ സിനിമകൾ ചെയ്ത് പൊട്ടിയ ആസിഫിന് എങ്ങനെയാണ് സിനിമകൾ എന്നായിരുന്നു ചോദ്യം. ആസിഫ് അലി നല്ലൊരു നടനായതുകൊണ്ടാണ് ഇത്രയും സിനിമകൾ കിട്ടുന്നതെന്ന് അയാൾ മനസിലാക്കുന്നില്ല. ഈ കാല ഇളവിനിടയിൽ നന്നായി ഇംപ്രൂവ് ചെയ്തൊരു നടനാണ് ആസിഫ് അലി. അത് അശ്വന്ത് കോക്ക് അടക്കമുള്ളവർ മനസിലാക്കുന്നില്ല. ഒരാളെ അടിച്ചാക്ഷേപിക്കുന്ന രീതിയിൽ റിവ്യൂ ചെയ്യുന്നത് ശിയായ നടപടിയല്ല. പ്രത്യേകിച്ച് ആൾക്കാരെ ഹർട്ട് ചെയ്യുന്ന രീതി വളരെ മോശമാണ്.'- ദീപക് പറമ്പോൽ വ്യക്തമാക്കി.
'നിവിന്റെ പടത്തിനെ കുറിച്ചും സംസാരിച്ചു. ഇങ്ങനെയൊക്കെ പറയാൻ ഇയാൾക്ക് ആരാണ് അധികാരം നൽകിയത്. ചിലപ്പോൾ അദ്ദേഹം നല്ല എഫർട്ട് എടുത്താകും ഇതൊക്കെയും ചെയ്യുന്നത്. അതൊക്കെയും എല്ലാവർക്കും മനസിലാകും. അതിനെ എല്ലാവരും മാനിക്കുന്നുണ്ട്. അതുപോലെ സിനിമാക്കാർ എടുക്കുന്ന എഫർട്ടിനെയും ഒന്നു മാനിക്കണം. പുച്ഛിക്കാതെ സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ മാന്യത. സിനിമ ഇറങ്ങി ആദ്യ ദിനം തന്നെ തരം താഴ്ത്തുന്നത് ശരിയല്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.