TRENDING:

ജീവിക്കാന്‍ ഏഴ് ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണ്ട; വരുമാനം പങ്കുവെച്ച് പങ്കാളിയോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് യുവാവ്‌

Last Updated:

സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താനും പങ്കാളിയും പരസ്പരം ചെലവുകള്‍ പങ്കുവെച്ച് ജീവിക്കുന്നത് എങ്ങനെയെന്ന് യുവാവ് വിവരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു, ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ജീവിക്കുന്നത് അല്‍പം ചെലവേറിയ കാര്യമായാണ് കരുതുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഓരോ മാസവും കഴിഞ്ഞുകൂടുന്നതിന് ലക്ഷങ്ങള്‍ വരുമാനം വേണമെന്നാണ് പൊതുവേ കരുതാറ്. വീട്ടുവാടക, ആരോഗ്യം, വിദ്യാഭ്യാസം, ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം പൊതുവെ ഇവിടെ അല്‍പം ചെലവേറിയതാണ്. എന്നാല്‍ ആറക്ക ശമ്പളം മാത്രം ഉണ്ടായിട്ടും താന്‍ ഡല്‍ഹിയില്‍ തരക്കേടില്ലാതെ ജീവിച്ചുപോകുന്നതായി യുവാവ് അവകാശപ്പെട്ടു. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താനും പങ്കാളിയും പരസ്പരം ചെലവുകള്‍ പങ്കുവെച്ച് ജീവിക്കുന്നത് എങ്ങനെയെന്ന് യുവാവ് വിവരിച്ചത്. ഇരുവരും ചേര്‍ന്ന് പ്രതിമാസം 70,000 രൂപയാണ് സമ്പാദിക്കുന്നതെന്നും ഡല്‍ഹിയില്‍ ഒരു മാസം ജീവിക്കുന്നതിന് ഏഴ് ലക്ഷം രൂപയൊന്നും ശമ്പളമായി വേണ്ടതില്ലെന്നും യുവാവ് വെളിപ്പെടുത്തി. ''ഒരു മാസം 50,000 രൂപയില്‍ താഴെ മാത്രമാണ് എന്റെ ശമ്പളം. എന്നാല്‍, ഡല്‍ഹിയില്‍ ജീവിക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല'' എന്ന കാപ്ഷനോടെയാണ് യുവാവ് കുറിപ്പ് പങ്കുവെച്ചത്.
News18
News18
advertisement

കണ്ടന്റ് സ്ട്രാറ്റജിസ്റ്റായ താൻ ഫ്രീലാന്‍സറായാണ് ജോലി ചെയ്യുന്നതെന്നും തന്റെ വരുമാനം എല്ലാ മാസവും സ്ഥിരമല്ലെന്നും അതേസമയം, തന്റെ പങ്കാളിക്ക് സ്ഥിരമായ ജോലിയുണ്ടെന്നും യുവാവ് പറഞ്ഞു. ഇരുവര്‍ക്കുമായി താരതമ്യേന കുറഞ്ഞ ശമ്പളമാണ് ഉള്ളതെങ്കിലും വീട്ടുചെലവുകള്‍ ബുദ്ധിമുട്ടുകളൊന്നും കൂടാതെ കഴിഞ്ഞുപോകുന്നുണ്ടെന്നും യുവാവ് കൂട്ടിചേര്‍ത്തു. സൗത്ത് ഡല്‍ഹില്‍ രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റിലാണ് ദമ്പതികളുടെ താമസം. 24,000 രൂപയാണ് പ്രതിമാസ ഫ്‌ളാറ്റ് വാടക. ഫര്‍ണിച്ചറുകള്‍ക്ക് 5000 രൂപയും വാടകയായി നല്‍കണം. പലചരക്ക് സാധനങ്ങള്‍, വീട്ടുസഹായം, പാചകക്കാരി എന്നിവയ്ക്ക് എല്ലാമായി 20,000 രൂപ ചെലവുവരും. ദൈനംദിന ആവശ്യങ്ങള്‍ക്കും മറ്റ് ബില്ലുകള്‍ക്കുമായി 5000 രൂപയും ഭക്ഷണം കഴിക്കുന്നതിനും ഷോപ്പിംഗിനും മറ്റു ചെലവുകള്‍ക്കുമായി 10000 രൂപയും ചെലവാക്കുന്നു.

advertisement

മൂന്ന് വളര്‍ത്തുമൃഗങ്ങളാണ് തങ്ങള്‍ക്കുള്ളതെന്നും അവയുടെ ചില ചികിത്സാ കാര്യങ്ങള്‍ക്കായി അല്‍പം ചെലവുകള്‍ വരാറുണ്ടെന്നും യുവാവ് പറഞ്ഞു. ഇഎംഐകളോ കുടിശ്ശികയുള്ള വായ്പകളോ ഫാന്‍സ് ക്ലബ് അംഗത്വങ്ങളോ ക്രെഡിറ്റ് കാര്‍ഡുകളോ തങ്ങള്‍ക്കില്ലെന്നും കാറോ ഐഫോണോ സ്വന്തമായില്ലെന്നും യുവാവ് പറഞ്ഞു. ''മധ്യവര്‍ഗത്തിലുള്‍പ്പെടുന്ന ഇന്ത്യക്കാരാണ് ഞങ്ങള്‍. പ്രതിമാസം ഏഴ് ലക്ഷം രൂപ വരുമാനമുള്ളവരും ഗുരുഗ്രാമില്‍ താമസിക്കുന്നവരും ഇത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും'' പറഞ്ഞ് യുവാവ് പോസ്റ്റ് അവസാനിപ്പിച്ചു.

അതേസമയം, യുവാവിന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ ഭാവിയിലേക്ക് പണം സമ്പാദിക്കണ്ടേയെന്ന് ചോദിച്ചു. പെട്ടെന്ന് ഒരു ആശുപത്രി ചികിത്സയോ മറ്റോ ഉണ്ടായാല്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിയുമെന്ന് ഒരാള്‍ പറഞ്ഞു. ''നിങ്ങള്‍ കിട്ടുന്ന ശമ്പളം മുഴുവനായും ചെലവാക്കുകയാണ്. എന്നാല്‍, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ ജീവിതം മൊത്തം താളം തെറ്റും, എപ്പോഴും അതിനായി തയ്യാറെടുത്തിരിക്കണം,'' ഉപയോക്താവ് പറഞ്ഞു.

advertisement

''70,000 രൂപ ശമ്പളത്തില്‍ നിങ്ങള്‍ ടയര്‍ 2 മെട്രോ നഗരത്തില്‍ വളരെ സുഖകരമായി ജീവിക്കുകയാണ്. നിങ്ങള്‍ മികച്ചൊരു ബജറ്റ് തയ്യാറാക്കിയാല്‍ അടിയന്തരമായി ഒരു സാഹചര്യമുണ്ടായാലും നിക്ഷേപങ്ങള്‍ക്കും പണം മാറ്റി വയ്ക്കാന്‍ കഴിയും. എന്നാല്‍, അതിന് അല്‍പസമയമെടുക്കും. എന്നാല്‍, 30 വയസ്സുള്ളപ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ വിജയിക്കണമെന്നില്ല, കാലക്രമേണ സമ്പാദ്യം വളരും. അത് എല്ലായിടത്തും സത്യമാണ്,'' മറ്റൊരാള്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജീവിക്കാന്‍ ഏഴ് ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണ്ട; വരുമാനം പങ്കുവെച്ച് പങ്കാളിയോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് യുവാവ്‌
Open in App
Home
Video
Impact Shorts
Web Stories