TRENDING:

'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ

Last Updated:

ധനശ്രീയുടെ വാക്കുകൾ യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും തമ്മിലുള്ള പ്രണയത്തിന്റെ സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും (Yuzvendra Chahal) ആർ‌ജെ മഹ്‌വാഷും (RJ Mahvash) തമ്മിലുള്ള ഡേറ്റിംഗ് ഊഹാപോഹങ്ങൾക്ക് മുൻഭാര്യ ധനശ്രീ വർമ്മ (Dhanashree Verma) സ്ഥിരീകരണം നൽകിയോ? റൈസ് & ഫാൾ എന്ന പരിപാടിയിൽ അർബാസ് പട്ടേലുമായി ധനശ്രീ നടത്തുന്ന ഒരു സംഭാഷണത്തിന്റെ ക്ലിപ്പ് റെഡ്ഡിറ്റിൽ വൈറലായി മാറിയതോടെയാണ് റിപോർട്ടുകൾ തലപൊക്കുന്നത്. യുസ്‌വേന്ദ്ര ചഹലിന്റെ ഇപ്പോഴത്തെ പങ്കാളിയെ തനിക്ക് നന്നായി അറിയാമെന്ന് അർബാസ് ധനശ്രീയോട് പറഞ്ഞു. ക്രിക്കറ്റ് താരത്തിന്റെ പുതിയ പ്രണയത്തെ നിഷേധിക്കുന്നതിനുപകരം, തനിക്ക് പലതും പറയാനുണ്ടെന്ന് ധനശ്രീ മുന്നറിയിപ്പ് നൽകി.
ധനശ്രീയുടെ വാക്കുകൾ യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും തമ്മിലുള്ള പ്രണയത്തിന്റെ സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു
ധനശ്രീയുടെ വാക്കുകൾ യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും തമ്മിലുള്ള പ്രണയത്തിന്റെ സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു
advertisement

ധനശ്രീയുടെ വാക്കുകൾ യുസ്‌വേന്ദ്ര ചഹലും ആർ‌ജെ മഹ്‌വാഷും തമ്മിലുള്ള പ്രണയത്തിന്റെ സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു. ധനശ്രീയെ ചഹൽ വഞ്ചിച്ചോ എന്നറിയാൻ ചില ആരാധകർക്ക് ജിജ്ഞാസയുണ്ട്. അവർ സത്യം പറയണമെന്ന് ആഗ്രഹിക്കുന്നു. “മനുഷ്യാ, അയാൾ അവളെ ചെളിയിലേക്ക് വലിച്ചിഴച്ചു; അവൾ അയാളെ ഗൗരവമായി തുറന്നുകാട്ടണം,” ഒരാൾ കമന്റിൽ രേഖപ്പെടുത്തി.

യുസ്‌വേന്ദ്ര ചഹൽ ആർ‌ജെ മഹ്‌വാഷുമായി ഡേറ്റിംഗിലാണോ?

അതേസമയം, ചഹലും മഹ്‌വാഷും വാർത്തകളിൽ പലപ്പോഴും ഒന്നിക്കാറുണ്ട്. ഡേറ്റിംഗ് ഊഹാപോഹങ്ങൾ ആർ‌ജെ മഹ്‌വാഷ് നിഷേധിച്ചിരുന്നെങ്കിലും, ആരാധകർക്ക് അവർ പലപ്പോഴും ഒരുമിച്ച് കാണപ്പെട്ടിരുന്നതിനാൽ അത് വിശ്വാസയോഗ്യമായിരുന്നില്ല. കൂടാതെ മഹ്‌വാഷ് ചഹലിന്റെ ടീമിനൊപ്പം യാത്ര ചെയ്യുകയും ചെയ്തു. അടുത്തിടെ, ചഹൽ പോലും മഹ്‌വാഷുമായി ഡേറ്റിംഗ് ആണെന്ന വാർത്ത നിഷേധിച്ചു.

advertisement

രാജ് ഷമാനിയുമായുള്ള ഒരു ചാറ്റിൽ, മഹ്‌വാഷുമായുള്ള ഡേറ്റിംഗ് നിഷേധിച്ച ചഹൽ, "ഞങ്ങൾക്കിടയിൽ ഒന്നുമില്ല. ആളുകൾക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം" എന്ന് പറഞ്ഞു. ഓൺലൈൻ ഊഹാപോഹങ്ങൾ ഇരുവരെയും എങ്ങനെ ബാധിച്ചുവെന്നും ചഹൽ വിവരിച്ചു. "ആദ്യമായി, ഒരാളുമായി എന്നെ കണ്ടപ്പോൾ, ആളുകൾ ഞങ്ങളെ ഉടൻ തന്നെ ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ തുടങ്ങി."

"അവൾ അത് വ്യക്തമാക്കിയെങ്കിലും, അത് അവൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. അവളെ പലരും കുടുംബംകലക്കി എന്ന് അധിക്ഷേപിച്ചു. ആളുകൾ വളരെ മോശമായ കാര്യങ്ങൾ പറഞ്ഞു. എനിക്ക് ഭയങ്കരമായി തോന്നി," അദ്ദേഹം പങ്കുവെച്ചു. ജീവിതത്തിലെ ഏറ്റവും ഇരുണ്ട ഘട്ടങ്ങളിലൊന്നിൽ മഹ്‌വാഷ് തന്നെ പിന്തുണച്ചിരുന്നുവെന്നും, അനാവശ്യമായ വിവാദങ്ങളിലേക്ക് അവളെ വലിച്ചിഴച്ചത് കണ്ടപ്പോൾ താൻ തകർന്നുപോയെന്നും ചഹൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'യുസി നിങ്ങളെ വഞ്ചിച്ചിരുന്നോ?' യുസ്‌വേന്ദ്ര ചഹൽ, ആർ.ജെ. മഹ്‌വാഷ് ബന്ധം സ്ഥിരീകരിച്ച് മുൻഭാര്യ
Open in App
Home
Video
Impact Shorts
Web Stories