ഇന്ത്യൻ കോഫി ഹൗസിലെ സംഘങ്ങൾ
തിരുവനന്തപുരം സ്റ്റാച്യുവിലെ ഇന്ത്യൻ കോഫ് ഹൗസിൽ കാപ്പി കുടിച്ച് സൊറ പറഞ്ഞിരുന്ന രണ്ട് സംഘങ്ങള്‍. അതിൽ സീനിയർ ഗ്രൂപ്പിലെ അംഗമായിരുന്നു കെ പി ഗോപകുമാർ. കോളേജ് വിദ്യാർത്ഥികളായ മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാര്‍ തുടങ്ങിയവർ ജൂനിയര്‍ ഗ്രൂപ്പിലെ അംഗങ്ങളും.
ഒരുദിവസം സിനിമാ മോഹങ്ങള്‍ പരസ്പരം പങ്കുവെച്ചുകൊണ്ടിരിക്കുന്നതിനിടെ അവർക്കിടയിലേക്ക് കരാറുകാരനായ പാച്ചല്ലൂർ ശശിയെയും കൊണ്ടാണ് ഗോപകുമാർ എത്തിയത്. കരാറുകാരൻ പണം മുടക്കാമെന്ന് സമ്മതിച്ചതോടെ 'തിരനോട്ടം' ആരംഭിച്ചു. സൗന്ദര്യവും ഒത്തശരീരവുമുള്ള ഗോപകുമാർ നായകൻ. കുട്ടപ്പൻ എന്ന ഹാസ്യ കഥാപാത്രമായി മോഹൻലാൽ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് പൂര്‍ത്തിയാക്കിയത്.
advertisement
ഇതും വായിക്കുക: മോഹൻലാലിന്റെ ആദ്യ സിനിമയിലെ നായകൻ; അഡ്വ കെ.പി. ഗോപകുമാർ അന്തരിച്ചു
ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും സെൻസർബോർഡ് പലതവണ അനുമതി നിഷേധിച്ചു. ഒടുവിൽ പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ റിലീസ് ചെയ്യാൻ അനുമതി ലഭിച്ചു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച സിനിമ സർക്കാരിന്റെ 45,000 രൂപ സബ്സിഡി ലഭിക്കാൻ കൊല്ലത്തെ കൃഷ്ണ തിയേറ്ററിൽ 3 ദിവസം ഓടിച്ചു.
ജ്യോത്സ്യന്റെ പ്രവചനം
തിരനോട്ടം ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായൊരു അനുഭവം ഗോപകുമാർ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ലാലിനൊപ്പം ശ്രീവരാഹം മൂന്നാം പുത്തൻതെരുവ് ഭാഗത്തുകൂടി നടക്കുകയായിരുന്നു ഗോപകുമാർ. ആ സമയം അവിടെ വലിയൊരു ജ്യോത്സ്യനുണ്ട്. 5 രൂപ കൊടുത്ത് ഈ പയ്യന്റെ ഭാവി പറയണമെന്ന് ഗോപകുമാർ ജ്യോത്സ്യനോട് ആവശ്യപ്പെട്ടു. മുഖലക്ഷണം വച്ചുതന്നെ അസാമാന്യ ജാതകമാണെന്നായിരുന്നു മറുപടി. നക്ഷത്രവും ജനനസമയവും കൂടി പറഞ്ഞതോടെ, ലോകം അറിയപ്പെടുന്ന ആളായി മാറുമെന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.
ഈ പ്രവചനം ഫലിച്ചാൽ ഗോപകുമാറിന് ലേറ്റസ്റ്റ് കാർ വാങ്ങിത്തരുമെന്നായിരുന്നു ലാലിന്‌റെ മറുപടി. സിനിമാജീവിത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ മോഹൻലാൽ വിളിച്ചു. കാർ വാങ്ങിത്തരട്ടെ എന്നു ചോദിച്ചു. സ്നേഹപൂർവം ഗോപൻ അത് നിരസിച്ചു.
മദ്രാസിലേക്ക് വണ്ടികയറിയെങ്കിലും...
തിരനോട്ടത്തിനുസേഷം കൂടുൽ അവസരത്തിനായി ഗോപകുമാർ മദ്രാസിലേക്കുവണ്ടികയറി. അവിടെ സ്വാമീസ് ലോഡ്ജിൽ താമസിച്ചു. രണ്ടു തമിഴ് സിനിമകളിൽ ചെറിയ റോൾ ചെയ്തെങ്കിലും രണ്ടും റിലീസായില്ല. തിരിച്ചു നാട്ടിലേക്കു മടങ്ങി. 'തലയിൽ എഴുതിയിട്ടില്ല" എന്നു സ്വയം പഴിച്ചു.
ഒരിക്കൽ മോഹൻലാൽ കണ്ടപ്പോൾ തന്റെ സിനിമകളിൽ കാസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചു. അത് കാര്യമായിട്ടെടുത്തില്ല. ഗൾഫിൽ ഒരു ക മ്പനിയുടെ ലീഗൽ അഡ്വൈസറായി ജോലി ചെയ്തു. പുറത്താരോടും അധികം പറഞ്ഞില്ലെങ്കിലും സിനിമയിലൂടെ നല്ല കലാകാരനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് നടക്കാഞ്ഞിട്ടാണോ എന്നറിയില്ല. പിന്നെ അദ്ദേഹം സിനിമകളൊന്നും കാണാറെ ഇല്ലായിരുന്നു.
Summary: The recent passing of Advocate K P Gopakumar (73) has brought back memories of the 1978 film Thiranottam, which marked the onscreen debut of Malayalam legend Mohanlal. While Gopakumar played the handsome lead hero, Mohanlal started his journey in a comedic role as 'Kuttappan. During the shoot, Gopakumar took a young Mohanlal to an astrologer. After analyzing his features and birth chart, the astrologer predicted that Mohanlal would become world-famous.
