മോഹൻലാലിന്റെ ആദ്യ സിനിമയിലെ നായകൻ; അഡ്വ കെ.പി. ഗോപകുമാർ അന്തരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
തിരുവനന്തപുരം പുന്നപുരത്തായിരുന്നു താമസം. വി. അശോക് കുമാർ സംവിധാനം ചെയ്ത്, പാച്ചല്ലൂർ ശശി നിർമിച്ച ചിത്രമായിരുന്നു 'തിരനോട്ടം'
മോഹൻലാൽ ആദ്യമായി അഭിനയിച്ച 'തിരനോട്ടം' സിനിമയിലെ നായകൻ അഡ്വ. കെ. പി. ഗോപകുമാർ (73) അന്തരിച്ചു. തിരുവനന്തപുരം പുന്നപുരത്തായിരുന്നു താമസം. വി. അശോക് കുമാർ സംവിധാനം ചെയ്ത്, പാച്ചല്ലൂർ ശശി നിർമിച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തില്ല. രവികുമാർ, മണിയൻപിള്ള രാജു എന്നിവരായിരുന്നു മറ്റഭിനേതാക്കളിൽ ചിലർ.
അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായിരുന്നു ഗോപകുമാർ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാൽകുളങ്ങര വാർഡിൽ ആർ.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ അഭിനയിച്ചുവെങ്കിലും, ചലച്ചിത്ര ലോകത്ത് സജീവമായില്ല.
ഭാര്യ ഗീത മേനോൻ, മകൾ രേവതി ജി. മേനോൻ. ശുഭ പി.എസ്., ജയശ്രീ, അന്തരിച്ച പദ്മജ എന്നിവർ സഹോദരിമാരും, പരേതനായ മോഹൻ കുമാർ പ്രതാപ് എന്നിവർ സഹോരൻമാരും ആണ്. സംസ്കാരം ഇന്നുച്ചക്ക് 2.30 ന് തൈക്കാട് ശാന്തികാവടത്തിൽ.
Summary: Adv. K. P. Gopakumar (73), the hero of Mohanlal's first film 'Thiranottam', has passed away. He lived in Punnapuram, Thiruvananthapuram. This was a film directed by V. Ashok Kumar and produced by Pachallur Sasi. This film was not released in theaters. Ravikumar. Maniyanpilla Raju were some of the other actors.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 25, 2026 11:07 AM IST










