രണ്ടു കൈകളും അരക്കെട്ടിൽ ചേർത്തുപിടിച്ചുകൊണ്ട് നിന്ന ആ ആരാധകന്റെ മുഖത്ത് പക്ഷേ പാകിസ്ഥാന്റെ പ്രകടനം സൃഷ്‌ടിച്ച നിരാശ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഒരുപക്ഷേ, ജയിക്കാൻ അവസരമുണ്ടായിട്ടും അത് പാഴാക്കിക്കളഞ്ഞ പാകിസ്ഥാന്റെ അവസ്ഥയെ അക്ഷരാർത്ഥത്തിൽ ആവിഷ്കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും. 2 സെക്കന്റ് ദൈർഘ്യമുള്ള ജിഫ് ഇമേജായാണ് അത് പ്രചരിക്കാൻ ആരംഭിച്ചതെങ്കിലും രണ്ടു വർഷത്തിനിപ്പുറം അതൊരു ഐക്കോണിക് മീം ആയി മാറിക്കഴിഞ്ഞു. ഇന്നും ആ മീമിന്റെ കൾട്ട് സ്റ്റാറ്റസിന് കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
advertisement
വൈസ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആ മീമിന് പിന്നിലെ യഥാർത്ഥ വ്യക്‌തി മുഹമ്മദ് സരിം അക്തർ മനസ് തുറന്നിരുന്നു. കളി കാണവെ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും മത്സരത്തിന് ശേഷം അഭിമുഖത്തിന് വേണ്ടി ഒരു വ്യക്തി സമീപിച്ചപ്പോഴാണ് ആ ചിത്രം വൈറലായി മാറിയെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
"എന്റെ പേര് കൂടി പുറത്തുപോയതോടെ ഫെയ്‌സ്ബുക്കിൽ ആയിരക്കണക്കിന് ഫ്രണ്ട്സ് റിക്വസ്റ്റുകളാണ് എനിക്ക് ലഭിച്ചത്. രാത്രി മുഴുവൻ എന്റെ ഫോൺ റിങ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു", അദ്ദേഹം വൈസ് ഇന്ത്യയോട് പറഞ്ഞു. "ഉഗാണ്ട, ബോട്സ്വാന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി ക്രിക്കറ്റ് ലോകത്തിന് പുറത്തുള്ള രാജ്യങ്ങളിൽ വരെ അത് പ്രചരിച്ചിരുന്നു. "പ്രതീക്ഷിച്ചതിന് വിപരീതമായി നടക്കുന്ന ഏതൊരു സംഭവത്തിനും അനുയോജ്യമായ മുഖഭാവം തന്നെയായിരുന്നു അത്", അദ്ദേഹം പറഞ്ഞു. "യൂറോപ്പിൽ നിന്നുള്ള ഒരു വ്യക്തി അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡിൽ ആ മീം ചിത്രം ഒട്ടിച്ചോട്ടെ എന്ന് ചോദിച്ചിരുന്നു. നിരാശ ബാധിച്ച എന്റെ മുഖഭാവം കാണുമ്പോൾ ക്രെഡിറ്റ് കാർഡ് ഇടയ്ക്കിടെ ഉപയോഗിക്കാൻ തോന്നില്ല എന്നാണ് കാരണമായി പറഞ്ഞത്", ഈ മീമിന്റെ പ്രചാരം മൂലമുണ്ടായ വിചിത്രമായ അനുഭവത്തെക്കുറിച്ചും അക്തർ മനസ് തുറന്നു.
പ്രശസ്തനായതിനെ തുടർന്ന് കഴിഞ്ഞ വർഷം കൊക്കക്കോള ഒരു പ്രൊമോഷണൽ ക്യാമ്പയിന് അദ്ദേഹത്തെ വിളിച്ചിരുന്നു, അവിടെ വെച്ച് ക്രിക്കറ്റ് ഇതിഹാസം വസിം അക്രത്തെ നേരിട്ട് കാണാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. അടുത്തിടെ ഈ മീം പിറന്നതിന്റെ രണ്ട് വർഷം പൂർത്തിയായ വേളയിൽ ഐസിസിയും ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ സോമെർസെറ്റും അദ്ദേഹത്തിൻറെ വീഡിയോയും ചിത്രവും പങ്കുവെച്ച് ട്വീറ്റ് ചെയ്തിരുന്നു.
Summary
Disappointed Pakistani fan Muhhamad Sarim Akthar reveals his life experience after being a meme