ഒര്‍ലേം ബ്രണ്ടന്‍ സെറാവോ എന്ന 27കാരിയായ ഡോക്ടര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്.
ഐസ്‌ക്രീം പകുതിയോളം കഴിച്ചപ്പോഴാണ് എന്തോ അസ്വാഭാവികത തോന്നിയതെന്ന് സെറാവോ പറഞ്ഞു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഐസ്‌ക്രീം കോണിനുള്ളില്‍ ഒരു കൈവിരല്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു.
ഉടന്‍ തന്നെ ഇവര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയത് കൈവിരലാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസ് കൈവിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
advertisement
ഐസ്‌ക്രീം ഉണ്ടാക്കിയ സ്ഥലത്ത് തെരച്ചില്‍ നടത്തുമെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു. സംഭവം വളരെ ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 13, 2024 1:55 PM IST