TRENDING:

കാന്‍സര്‍ രോഗിയുടെ മൂത്രസഞ്ചിയോടൊപ്പം ഡോക്ടര്‍ നീക്കം ചെയ്തത് ലിംഗവും വൃഷണങ്ങളും

Last Updated:

തന്റെ ലിംഗമോ വൃഷണമോ നീക്കം ചെയ്യേണ്ടിവരുമെന്ന് ഡോക്ടർമാർ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് യുവാവ് പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ശസ്ത്രക്രിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്. ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് രോഗിയിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ട്രോമയ്ക്ക് കാരണമായ സംഭവമാണ്. മൂത്രസഞ്ചിയിൽ കാന്‍സര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സാസ് സ്വദേശിയായ ഹര്‍ഷെല്‍ റാള്‍സ് എന്നയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ബോധമുണര്‍ന്ന റാള്‍സ് ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു. മൂത്രസഞ്ചിയോടൊപ്പം അദ്ദേഹത്തിന്റെ ലിംഗവും വൃഷ്ണങ്ങളും ഡോക്ടര്‍ നീക്കം ചെയ്തരിക്കുന്നു. എന്നാല്‍ ഇക്കാര്യം സർജറിക്ക് മുമ്പ് റാള്‍സിനെയോ ഭാര്യയെയോ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നില്ല.
News18
News18
advertisement

സര്‍ജറിക്ക് ശേഷം നടത്തിയ തുടര്‍പരിശോധനയില്‍ നീക്കം ചെയ്ത ലിംഗത്തിലും വൃഷ്ണങ്ങളിലും കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയതുമില്ല. തുടര്‍ന്ന് നോര്‍ത്ത് ടെക്‌സസിലെ ക്ലിനിക്കിനെതിരേ റാള്‍സ് ഒരു കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ അശ്രദ്ധയും ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഇക്കാര്യം തന്നെ ശരിയായി അറിയിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെട്ടുവെന്നും കാട്ടിയാണ് റാള്‍സ് പരാതി നല്‍കിയത്.

1999ല്‍ നടന്ന ഈ സംഭവം 2003ല്‍ കോടതിക്ക് പുറത്ത് വെച്ച് ഒത്തുതീര്‍പ്പായി. എന്നാല്‍ ഡോക്ടര്‍മാരോ ആശുപത്രിയോ കുറ്റംസമ്മതിച്ചിരുന്നില്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഞെട്ടി

advertisement

ആ ദിവസം എന്താണെന്ന് സംഭവിച്ചതെന്ന് ഗുഡ് മോണിംഗ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റാള്‍സ് ഓര്‍ത്തെടുത്തു. ''ബോധം വരുമ്പോള്‍ എന്റെ കിടക്കയില്‍ എന്റെ കൈപിടിച്ച് ഭാര്യയുണ്ടായിരുന്നു. എല്ലാം കഴിഞ്ഞുവെന്നും കാന്‍സര്‍ മുഴുവനായും നീക്കം ചെയ്തുവെന്നും ഭാര്യ പറഞ്ഞു. എന്നാല്‍ കുറച്ച് സമയം കാത്തിരുന്നശേഷം അതിനായി ലിംഗവും നീക്കം ചെയ്യേണ്ടി വന്നുവെന്ന് അവള്‍ പറഞ്ഞു. എന്നാല്‍, ഇത് കേട്ട് എനിക്ക് ഭ്രാന്ത് പിടിച്ചതുപോലെയായി,'' റാള്‍സ് പറഞ്ഞു.

ശസ്ത്രക്രിയയില്‍ തന്റെ ലിംഗമോ വൃഷ്ണങ്ങളോ നീക്കം ചെയ്യേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് റാള്‍സ് പറഞ്ഞു. അക്കാര്യം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് റാള്‍സിന്റെ ഭാര്യ തെല്‍മയും പറഞ്ഞതായി എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തു.

advertisement

ഡോക്ടര്‍മാര്‍ പറഞ്ഞതെന്ത്?

മൂത്രസഞ്ചി നീക്കം ചെയ്യുമ്പോള്‍ കാന്‍സര്‍ ലിംഗത്തിലേക്ക് പടര്‍ന്നതായി സംശയിച്ചുവെന്ന് റാള്‍സിനെ ചികിത്സിച്ച ഡോക്ടര്‍ അവകാശപ്പെട്ടു. തുടര്‍ന്നാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ടിഷ്യു പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചില്ല.

ഇതിന് ശേഷം ഡാലസിലെ ഒരു ഡോക്‌റാണ് പിന്നീട് സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചത്. എന്നാല്‍ അതില്‍ കാന്‍സര്‍ കോശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2003 ഓഗസ്റ്റില്‍ കേസ് വിചാരണയ്ക്കായി നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പാക്കി. എത്ര പണം നല്‍കിയാണ് ഒത്തുതീര്‍പ്പാക്കിയതെന്ന് പുറത്ത് വിട്ടിട്ടില്ല.

advertisement

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ചിലര്‍ ഞെട്ടലും വിശ്വസിക്കാനുള്ള പ്രയാസവും പങ്കുവെച്ചു. ഇത് എങ്ങനെ സംഭവിക്കുമെന്ന് ഒരാള്‍ ചോദിച്ചു. ഇത് അറിവില്ലായ്മയാണെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്തൊക്കെ തരം ഒത്തുതീര്‍പ്പിലെത്തിയാലും അതൊന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്തില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാന്‍സര്‍ രോഗിയുടെ മൂത്രസഞ്ചിയോടൊപ്പം ഡോക്ടര്‍ നീക്കം ചെയ്തത് ലിംഗവും വൃഷണങ്ങളും
Open in App
Home
Video
Impact Shorts
Web Stories