പഞ്ചകുല ആശുപത്രിയിലെ സീനിയർ സർജൻ ഡോ. വിവേക് ഭാഡാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുർലീൻ ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഗുർലീനും അമ്മയും ചണ്ഡിഗഡിലെ മൗലി ജാഗ്രാനിലാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ടതിനാൽ മകളെ പരിപാലിക്കാൻ അമ്മ മാത്രമേയുള്ളൂ. മകൾക്ക് രണ്ടര വയസ്സുള്ളപ്പോൾ മുതൽ മുടി കഴിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് അമ്മ ഗുർപ്രീത് പറഞ്ഞു.
“അവളുടെ കൈകളിൽ മുടി പല തവണ കണ്ടിട്ടുണ്ട്. പക്ഷേ അവൾ അത് കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ കഴിഞ്ഞ 10-15 ദിവസമായി വയറുവേദനയെക്കുറിച്ച് മകൾ പരാതിപ്പെടുന്നുണ്ടായിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്, ”ഗുർപ്രീത് കൂട്ടിച്ചേർത്തു.
advertisement
ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽ എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു ഒരു കിലോയോളം മുടിക്കെട്ട് നീക്കം ചെയ്തിരുന്നു. 'റപുൻസൽ സിൻഡ്രോം' എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസുകാരി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതു മുതൽ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലിൽ നിന്നുള്ള മറ്റു വസ്തുക്കളും ചേർന്നു പന്തിന്റെ രൂപത്തിൽ ആകുകയായിരുന്നു. വില്ലുപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന മുടി ശസ്ത്രക്രിയ ചെയ്ത് നീക്കിയത്.
Also Read- ഓൺലൈൻ ക്ലാസുകളുടെ സമ്മർദം സഹിക്കാനാകുന്നില്ല; എട്ടാം ക്ലാസുകാരി വിഴുങ്ങിയത് ഒരു കിലോ മുടി
കടുത്ത വയറു വേദനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ബിഹാർ പാട്നയിലെ 18കാരിയുടെ വയറ്റിൽ നിന്ന് 750 ഗ്രാം ഭാരം വരുന്ന മുടിക്കെട്ട് കിട്ടിയിരുന്നു. നേരത്തെ മാണ്ഡ്യയിൽ 50കാരിയുടെ വയറ്റിൽ നിന്നും സമാനമായി മുടിക്കെട്ട് കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കർണാടക കേരള അതിർത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയിൽ മോഷണ മുതലായ സ്വർണാഭരണങ്ങൾ വിഴുങ്ങിയ പ്രതി വയറുവേദന മൂലം ആശുപത്രിയിലെത്തിയ വാർത്ത പുറത്തു വന്നിരുന്നു. മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാൽ മോഷണം മുതൽ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റിൽ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ഞായറാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ മോതിരവും കമ്മലും അടക്കം 30 സ്വർണാഭരണങ്ങളാണ് പുറത്തെടുത്തത്. 35 ഗ്രാം സ്വർണമാണ് പ്രതി വിഴുങ്ങിയിരുന്നത്. ഇതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു.
വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർ 111 ഇരുമ്പ് ആണികൾ പുറത്തെടുത്ത വാർത്തയും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാവക്കാട് സ്വദേശിയുടെ വയറ്റിൽ നിന്നാണ് ആണികൾ പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജിലാണ് രണ്ട് വർഷങ്ങൾക്ക് മുമ്പ് അഞ്ചുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടന്നത്. മാനസിക രോഗത്തിന് ചികിത്സ തേടിയ ആളിന്റെ വയറ്റിലാണ് ആണി കണ്ടെത്തിയത്. മാസങ്ങളായി രോഗിക്ക് വേദന തുടങ്ങിയിട്ട്. പല ഡോക്ടർമാരെയും മാറി മാറി കണ്ടെങ്കിലും വേദന സംഹാരികൾ കുറിച്ച് നൽകുകയായിരുന്നു. ഇതുകഴിച്ചിട്ടും വേദന കുറയാതെ വന്നതോടെയാണ് ഗവ. മെഡിക്കൽ കോളജിലെത്തിയത്. സംശയം തോന്നിയ ഡോക്ടർമാർ രോഗിയെ സ്കാനിംഗിന് വിധേയമാക്കിയതോടെയാണ് ആണികൾ വയറ്റിലുള്ള കാര്യം കണ്ടെത്തിയത്.
എന്താണ് റാപ്പുൻസൽ സിൻഡ്രോം
റാപ്പുൻസൽ സിൻഡ്രോം എന്ന മാനസികരോഗം പ്രധാനമായും സ്ത്രീ കൗമാരക്കാരിലാണ് സംഭവിക്കുന്നത്. ഇവർ നീളത്തിലുള്ള മുടിയോ നാരുകളോ, നൂലുകളോ വിഴുങ്ങുന്നു. അത് ക്രമേണ ശരീരത്തിൽ അടിഞ്ഞു കൂടുകയും ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു. തൽഫലമായി, കഠിനമാണ് വയറുവേദന ദഹനനാളത്തിന്റെ തകരാറുകൾ വരെ സംഭവിക്കുന്നു. 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളിലും യുവതികളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ശരീരഭാരം കുറയുന്നതിനൊപ്പം അടിവയറ്റിലെ വീക്കം കൂടിയാണ് റാപ്പുൻസൽ സിൻഡ്രോമിന്റെ സ്വഭാവം.
റാപ്പുൻസൽ സിൻഡ്രോമിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ മാനസിക തകരാറുകളാണ്. പെരുമാറ്റ പ്രശ്നങ്ങൾ അല്ലെങ്കിൽ അസ്വസ്ഥത എന്നിവയ്ക്കൊപ്പമാണ് സാധാരണയായി ഈ അസുഖം ഉണ്ടാകുന്നത്. റാപ്പുൻസൽ സിൻഡ്രോം ബാധിച്ച വ്യക്തികൾക്ക് തുടക്കത്തിൽ സമഗ്രമായ വൈദ്യചികിത്സ ആവശ്യമാണ്.
