സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. 2024 മുതൽ അനിരുദ്ധ് രവിചന്ദറും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ചു പലയിടത്തും ആരാധകർ കണ്ടതോടെയാണ് പ്രണയത്തിലാണെന്ന വാർത്തകൾക്ക് ശക്തിപ്രാപിച്ചത്.
ഐപിഎൽ ലേലത്തിൽ ഉൾപ്പടെ ശ്രദ്ധനേടിയ വ്യക്തിയാണ് 33 കാരിയായ കാവ്യ മാരൻ. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും കാവ്യാ തന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിൽ എത്തിച്ചിരുന്നു. 2018 ലാണ് കാവ്യ സൺറൈസ് ഹൈദരബാദിന്റ ചുമതല ഏറ്റെടുക്കുന്നത്.
advertisement
ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി .നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്. സൂപ്പർ താരം അജിത് നായകനായ വിടാമുയർച്ചിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അടുത്ത പത്ത് മാസത്തിനുള്ളിൽ 50 ൽ അധികം ഗാനങ്ങളാണ് ഒരുക്കാനുള്ളത് എന്ന് അനിരുദ്ധ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് അനിരുദ്ധ് . തമിഴ് കൂടാതെ ഷാരൂഖിന്റെ അടുത്ത ബോളിവുഡ് ചിത്രത്തിലും അനിരുദ്ധ് സംഗീതം ഒരുകുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.