ടൈറ്റിൽ ലോഞ്ച് വേദിയിൽ വെച്ച് മഹേഷ് ബാബുവിന്റെ സ്വഭാവത്തെക്കുറിച്ച് രാജമൗലി സംസാരിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. "മഹേഷ് ബാബുവിന്റെ സ്വഭാവത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമുക്കെല്ലാവർക്കും പകർത്താൻ കഴിയുന്ന ഒന്നാണ്."- രാജമൗലി പറഞ്ഞു.
മഹേഷ് ബാബു ഓഫീസിലേക്കോ ഷൂട്ടിങ്ങിനോ വരുമ്പോൾ മൊബൈൽ ഫോൺ കൈകൊണ്ട് തൊടാറില്ല. ഫോണിൽ ശ്രദ്ധിക്കാതെ എട്ട് മണിക്കൂർ വരെ അദ്ദേഹം ജോലിയിൽ മുഴുകിയിരിക്കും. ജോലി പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ മാത്രമാണ് അദ്ദേഹം ഫോൺ ഉപയോഗിക്കാറുള്ളതെന്നും രാജമൗലി കൂട്ടിച്ചേർത്തു.
advertisement
നേരത്തെ, മഹേഷ് ബാബുവിനെ ശ്രീരാമന്റെ വേഷത്തിൽ കണ്ടപ്പോൾ തനിക്ക് രോമാഞ്ചമുണ്ടായ കാര്യവും രാജമൗലി പങ്കുവെച്ചു. ആ ലുക്കിലുള്ള മഹേഷ് ബാബുവിന്റെ ചിത്രം താൻ ഫോണിൽ വാൾപേപ്പറാക്കിയെന്നും, എന്നാൽ പിന്നീട് ആരും കാണാതിരിക്കാൻ അത് നീക്കം ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ് എന്നതും ശ്രദ്ധേയമാണ്. ബോളിവുഡ് പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
