Also Read- Viral Video| കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ
റോഡിലെ മഴവെള്ളത്തിൽ ആവേശത്തോടെ കമിഴ്ന്ന് കിടക്കുന്ന നായയെയാണ് വീഡിയോയിൽ കാണുന്നത്. മറിഞ്ഞും തിരിഞ്ഞും വെള്ളത്തിന്റെ കുളിർമ ആവോളം ആസ്വദിക്കുന്നുമുണ്ട്. ഇതുകണ്ടാൽ നിങ്ങളുടെ ഉള്ളിൽ അതിരുകളില്ലാത്ത സന്തോഷം വിരിയും എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Also Read- 'പേര് കൊറോണ'; കോവിഡ് കാലത്ത് പേര് കാരണം പൊല്ലാപ്പിലായ യുവതി
advertisement
ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓരോ കണികയും ആസ്വദിക്കുകയാണ് 11 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ നായ. വീഡിയോക്ക് ഒപ്പം കേൾക്കുന്നത് 1952ലെ സിംഗ് ഇൻ റെയിൻ എന്ന ക്ലാസിക് പാട്ടും. വീഡിയോക്ക് ഇതിനോടകം ആറുലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.
ചൂടേറിയ ദിനത്തിന്റെ അവസാനം വന്ന മഴ പോലെ ആസ്വാദ്യകരമാണെന്ന് ഒരു ട്വിറ്റർ യൂസർ കുറിച്ചു.
സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നതുപോലെ തോന്നിയെന്ന് മറ്റൊരു ട്വീറ്റ്.
ചിലരെ സംബന്ധിച്ചിടത്തോളം, വീഡിയോ തങ്ങളെ നല്ലൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചുവെന്നും വല്ലാത്തൊരു ആശ്വാസം നൽകിയെന്നും കുറിച്ചു.
നായകളെ ഒത്തിരി ഇഷ്ടമാണെന്നും അവ സന്തോഷം നൽകുന്നവരാണെന്നും മറ്റൊരു യൂസർ ട്വീറ്റ് ചെയ്തു.
2020 സമ്മാനിച്ച ദുഷ്‌കരമായ സമയങ്ങളിൽ കടന്നുപോകാൻ ആളുകൾക്ക് ഇത്തരം 'ഡോഗോ വീഡിയോകൾ' ഇനിയും വേണം. ഈ വീഡിയോക്ക് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ ഇതാണ് വ്യക്തമാകുന്നത്.