• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ

Viral Video| കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വൈറലായി വീഡിയോ

'കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് ഈ നായയ്ക്ക് മനസിലായി. അതുകൊണ്ട് എങ്ങനെ ഇഴയാമെന്ന് അവനെ പഠിപ്പിക്കാൻ തീരുമാനിച്ചു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

baby and dog

baby and dog

  • Share this:
    വളർത്തു മൃഗങ്ങളുടെ കുസൃതികളും മറ്റും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് കുഞ്ഞുവാവയും വളർത്തു നായയും തമ്മിലുള്ള ചങ്ങാത്തത്തിന്റെ വീഡിയോ. @HopkinsBRFC എന്ന ട്വിറ്റർ ഉടമയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അത്രയും മനോഹരമായതു കൊണ്ട് തന്നെയാണ് വീഡിയോ വൈറലായിരിക്കുന്നതും.

    വീഡിയോയിൽ കളിപ്പാട്ടങ്ങൾക്കൊപ്പം ഒരു കുഞ്ഞുവാവയെയും കാണാം. ഇവിടേക്ക് വീട്ടിലെ വളർത്തു നായ വരികയാണ്. കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ നായ കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്നതാണ് വീഡിയോ. കുഞ്ഞുിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുന്നത് വീഡിയോയിൽ കാണാം.











    'കുഞ്ഞിന് നടക്കാൻ കഴിയില്ലെന്ന് ഈ നായയ്ക്ക് മനസിലായി. അതുകൊണ്ട് എങ്ങനെ ഇഴയാമെന്ന് അവനെ പഠിപ്പിക്കാൻ തീരുമാനിച്ചു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.



    വളർത്തു മൃഗങ്ങളിൽ ഏറ്റവും മികച്ചതാണ് നായകളെന്നാണ് ചിലർ പറയുന്നത്. മനോഹരമായ വീഡിയോ പങ്കുവെച്ചതിന് നിരവധിപേർ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
    Published by:Gowthamy GG
    First published: