TRENDING:

കളി ആവേശത്തിനിടയിൽ ഗ്രൗണ്ടിൽ അപ്രതീക്ഷിത അതിഥി; പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നായ തടസപ്പെടുത്തി

Last Updated:

13 ഓവറിനു ശേഷം അടുത്ത ഓവര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് നായകളുടെ കടന്നുവരവ്. പിന്നീട് എല്ലാ ക്യാമറ കണ്ണുകൾ നായയിലേക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. 142 റൺസ് നേടിയ മുള്‍ട്ടാന്‍ സുല്‍ത്താൻസിനെതിരെ കറാച്ചി കിംഗ്സ് ബാറ്റ് ചെയ്യുമ്പോഴാണ് ഗ്രൗണ്ടിൽ നായ കയറിയത് അധികൃതർ ശ്രദ്ധിച്ചത്.
advertisement

ജയിക്കാൻ 52 റൺസ് കൂടി വേണ്ടിയിരുന്ന കറാച്ചി മുള്‍ട്ടാന്‍ സുല്‍ത്താൻസിനെതിരെ പൊരുതുമ്പോഴാണ് അപ്രതീക്ഷിതമായി രണ്ട് നായകൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചത്. 13 ഓവറിനു ശേഷം അടുത്ത ഓവര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് നായകളുടെ കടന്നുവരവ്. പിന്നീട് എല്ലാ ക്യാമറ കണ്ണുകൾ നായയിലേക്ക്.

Also Read  Viral | ദാഹിച്ചാൽ പിന്നെ എന്ത് നോക്കാൻ; വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന

ശേഷം ഗ്രൗണ്ടിലേക്ക് ജീവനക്കാരെത്തി രണ്ട് നായകളെയും മാറ്റിയ ശേഷമാണ് കളി തുടര്‍ന്നത്. കോവിഡ് വ്യാപനം കാരണം പാകിസ്ഥാനില്‍ കഴിഞ്ഞ എട്ടുമാസമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്നലെ മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കളി ആവേശത്തിനിടയിൽ ഗ്രൗണ്ടിൽ അപ്രതീക്ഷിത അതിഥി; പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് നായ തടസപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories