മാര്‍ക്കറ്റിംഗ് അനലിസ്റ്റായ സിമ്രാന്‍ എം ഭംഭാനിയാണ് തന്റെ വീട്ടുജോലിക്കാരിയുടെ അവധി അറിയിച്ചുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ടത്. ഇത് തനി കോര്‍പ്പേറ്റ് ശൈലിയിലുള്ള സിക്ക് ലീവ് അപേക്ഷയോട് സാമ്യമുള്ളതാണെന്നാണ് ഈ സന്ദേശമെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. വളരെ വേഗം ഈ പോസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റുകയും ഓണ്‍ലൈനില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു.
രാവിലെ 6.51നാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ''കാലില്‍ പരിക്കേറ്റതിനാല്‍ എനിക്ക് ഇന്ന് ജോലിക്ക് വരാന്‍ കഴിയില്ല. കാലിന് നീരുണ്ട്. അതിനാല്‍ എനിക്ക് നടക്കാന്‍ കഴിയില്ല,'' എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
advertisement
സന്തോഷത്തോടെയും മതിപ്പോടെയുമാണ് ഭംഭാനി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്. ''പീക്ക് ബെംഗളൂരു മൊമന്റ്: എന്റെ വീട്ടുജോലിക്കാരി എന്റൊപ്പം ജോലി ചെയ്യുന്ന പകുതിയാളുകളേക്കാളും പ്രൊഫഷണലായി സിക്ക് ലീവ് എടുത്തിരിക്കുന്നു. ഇംഗ്ലീഷില്‍ വിശദമായ ഒരു ലീവ് അപേക്ഷ അവര്‍ എനിക്ക് വാട്ട്‌സ്ആപ്പ് വഴി അയച്ചിരിക്കുന്നു. പ്രൊഫഷണലിസത്തിന് നൂറില്‍ നൂറ്,'' ഭംഭാനി പറഞ്ഞു.
നിമിഷങ്ങള്‍ക്കുള്ളിലാണ് ഭംഭാനിയുടെ പോസ്റ്റ് വൈറലായത്. ആയിരക്കണക്കിന് ആളുകള്‍ പോസ്റ്റ് കണ്ടു. വീട്ടുജോലിക്ക് വരുന്ന മിക്കവരും അവധി ആവശ്യമുണ്ടെങ്കില്‍ സാധാരണയായി തൊഴിലുടമകളെ നേരിട്ട് വിളിച്ച് അറിയിക്കുകയോ അല്ലെങ്കില്‍ ജോലിക്കെത്താതിരിക്കുകയോ ആണ് ചെയ്യാറ്. അതിനാല്‍ കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഈ അവധി അപേക്ഷ പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും അത്ഭുതപ്പെടുത്തി. വീട്ടുജോലിക്കാരിയുടെ 10 വയസ്സുള്ള മകളാണ് ഈ സന്ദേശം എഴുതി നല്‍കിയതെന്ന് ഭംഭാനി പിന്നീട് വെളിപ്പെടുത്തി. തന്റെ ചുറ്റുമുള്ള കോര്‍പ്പറേറ്റ് അന്തരീക്ഷം നിരീക്ഷിച്ചതിലൂടെയായിരിക്കാം കുട്ടി ഇതെഴുതിയതെന്നും അവര്‍ കരുതുന്നു.
രസകരമായ കമന്റുകളാണ് പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ''ഉത്തരേന്ത്യയില്‍ വീട്ടുജോലിക്കാര്‍ അവധിയെടുത്താല്‍ അക്കാര്യം അറിയിക്കില്ല. അവര്‍ വരികയേയില്ല,'' ഒരാള്‍ പറഞ്ഞു. ''താന്‍ ഓഫീസില്‍ നിന്ന് അവധിയെടുത്താന്‍ ഇത്രയും ഔപചാരികമായ അറിയിപ്പ് നല്‍കാറില്ലെന്ന്'' മറ്റൊരാള്‍ പറഞ്ഞു.
ബെംഗളൂരുവിലെ ഗാര്‍ഹിക ജീവിതത്തിന്റെയും കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെയും കൂടിച്ചേരലാണ് ഈ പോസ്റ്റ് എടുത്തുകാണിക്കുന്നത്. അവിടുത്തെ വീട്ടുജോലിക്കാര്‍ പോലും തങ്ങളുടെ മക്കളിലൂടെ നഗരത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന പ്രൊഫഷണല്‍ മര്യാദകള്‍ പഠിച്ചെടുത്തിരിക്കുന്നതായി തോന്നുന്നുവെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു.