രാവിലെ കട തുറന്നപ്പോൾ, ഉപഭോക്താക്കൾ കൂട്ടമായി എത്തി. ഓഫർ അറിഞ്ഞ് ആളുകൾ കൂട്ടമായി എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമായി. സംഘർഷം കനത്തതോടെ ചിലർ പണം നൽകാതെ വസ്ത്രങ്ങള്‍ കൈക്കലാക്കി. തിക്കിലും തിരക്കിലും കെട്ടിടത്തിനും കേടുപാടുകൾ ഉണ്ടായി. സംഘർഷം നിയന്ത്രിക്കാനാകാതെ വന്നതോടെ മാനേജ്മെന്റിന് സൈദാബാദ് പൊലീസിന്റെ സഹായം തേടേണ്ടിവന്നു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും വൻജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിഞ്ഞില്ല. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ കട താത്ക്കാലികമായി അടയ്ക്കുകയും ചെയ്തു. ഒരു പ്രമോഷണൽ പരിപാടി പിഴയ്ക്കുന്നത് ഇതാദ്യമല്ല. മുൻകാലങ്ങളിലും ഇത്തരം വിൽപ്പന പ്രമോഷനുകൾ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
advertisement
2019 ഫെബ്രുവരിയിൽ, സിദ്ദിപേട്ടിലെ ഒരു മാളിൽ 400ലധികം സ്ത്രീകൾ 10 രൂപയ്ക്ക് സാരികൾ വാങ്ങാൻ തടിച്ചുകൂടി. തിരക്കിനിടെ പലർക്കും പരിക്കേറ്റു. 2023 ഡിസംബറിൽ, ഭദ്രാചലത്തിലെ ഒരു കടയിൽ ഒരു രൂപയ്ക്ക് സാരികൾ എന്ന പരസ്യത്തെത്തുടർന്ന് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ഇത് അക്രമാസക്തമായ രംഗങ്ങൾക്കും പൊലീസ് ഇടപെടലിനും കാരണമായിരുന്നു.
Summary: ‘Trending Fashions,’ an exclusive men’s shop on the main road of Singareni Officers Colony in Saidabad, launched a special offer of clothes priced at rupee one to celebrate its first anniversary. The social media-advertised event was witnessed by a huge crowd of shoppers on Monday morning, April 7.