പാർട്ടിയുടെ അവസാന ചിത്രമായി നൽകിയിട്ടുള്ളത് സുനൈനക്കൊപ്പമുള്ള ഒരു മിറർ സെൽഫിയാണ്. പർപ്പിൾ നിറത്തിലുള്ള സാരിയാണ് സുനൈന ധരിച്ചിരിക്കുന്നത്. ഖാലിദ് കറുപ്പ് നിറത്തിലുള്ള ഷർട്ടും പാന്റ്സുമാണ് അണിഞ്ഞത്. ഇരുവരും കൈ കോർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളുംക്കൂടെയുള്ള കേക്കിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ ഉണ്ട്. കഴിഞ്ഞ ജൂണിൽ മോതിരങ്ങൾ അണിഞ്ഞ രണ്ട് കൈകളുടെ ചിത്രം ഖാലിദ് പങ്കുവെച്ചിരുന്നു. അതേസമയം സുനൈനയും ഇതേ ചിത്രം പോസ്റ്റ് ചെയ്തതോടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
മലയാളികൾക്കും സുപരിചിതനായ വ്‌ളോഗറാണ് ഖാലിദ് അൽ അമേരി. നടൻ മമ്മൂട്ടിയെ അഭിമുഖം ചെയ്തത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വീഡിയോകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കോസ്‌മെറ്റിക്‌സ് കമ്പനിയായ പീസ്ഫുൾ സ്‌കിൻ കെയറിന്റെ സിഇഒയും ഇൻഫ്ലുവൻസറുമായ സൽമ മുഹമ്മദായിരുന്നു ഖാലിദിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. നാഗ്പുർ സ്വദേശിയായ നടി സുനൈന, 2005-ൽ 'കുമാർ വേഴ്‌സസ് കുമാരി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 'ബെസ്റ്റ് ഫ്രണ്ട്‌സ്' എന്ന മലയാള ചിത്രത്തിലും സുനൈന അഭിനയിച്ചിട്ടുണ്ട്.
