സൗഹൃദമോ പരിചയമോ ഇല്ലാതിരുന്നപ്പോൾ പോലും താൻ ദുൽഖറിന്റെ സിനിമകൾ തേടിപിടിച്ച് ടോറന്റ് വെബ്സൈറ്റ് വഴി കാണുമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറയുന്നത് . ''ദുൽഖറിനെ ആദ്യമായി കാണുന്നത് മഹാനടിയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ സുഹൃത്തുക്കളായി. സൗഹൃദം വളർന്നതോടെ സീതാരാമത്തിന്റെ സെറ്റിൽ പോയി വരെ ദുൽഖറിനെ കാണുമായിരുന്നു'' - വിജയ് പറഞ്ഞു. മഹാനടിയിലും കൽക്കി 2898 എഡിയിലും ഒരുമിച്ച് അഭിനയിച്ചെങ്കിലും സ്ക്രീൻ പങ്കിടാനായില്ലെന്ന വിഷമവും താരം പങ്കുവെച്ചു.
മറുപടിയായി വിജയ് ദേവരകൊണ്ടയെ 'ലക്കി ചാം' എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ദുൽഖർ വാചാലനായി.ചടങ്ങിൽ തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസും ദുൽഖറിനെ പുകഴ്ത്തി. '' മമ്മൂട്ടിയുടെ ലെഗസിയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ദുൽഖർ വേഗത്തിൽ തന്നെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നു. പുതിയ കാലത്തിന്റെ നടനായി മാറി'' - ത്രിവിക്രം ശ്രീനിവാസ് പറഞ്ഞു.
advertisement
ഒക്ടോബർ 31ന് റിലീസിനെത്തുന്ന ലക്കി ഭാസ്കറിൽ ദുൽഖറിന്റെ നായികയായെത്തുന്നത് മീനാക്ഷി ചൗധരിയാണ്. വെങ്കി അട്‌ലുരിയാണ് സംവിധാനം. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് സിത്താര എന്റര്‍ടൈമെന്റ്‌സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറുകളിലാണ് ലക്കി ഭാസ്‌കർ നിര്‍മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
Summary: Vijay Deverakonda is undoubtedly one of the most adored figures in the film industry, captivating audiences with his charismatic performances and relatable charm. Recently, he made headlines by attending the pre-release event for Dulquer Salmaan's Lucky Bhaskar, further affirming his dynamic presence in the industry.