ജീവനക്കാരന് ഷിഫ്റ്റ് അവസാനിക്കുന്നതിന് നാല് മിനുറ്റ് മുമ്പ് ലോഗ് ഔട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ട എച്ച്ആര്‍ ഇതിന് വിശദീകരണം ആവശ്യപ്പെടുകയും അദ്ദേഹത്തോട് കടുത്ത ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. എല്ലാ ജീവനക്കാരും രാവിലെ 6.30-ന് ലോഗ് ഔട്ട് ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. ജോലി പൂര്‍ത്തിയായാലും ഷിഫ്റ്റ് പാലിക്കണമെന്നാണ് എച്ച്ആറിന്റെ വാദം.
ആ ദിവസത്തെ ജോലി പൂര്‍ത്തിയാക്കിയിട്ടാണ് ലോഗ് ഔട്ട് ചെയ്തതെന്നും രാത്രി 9.18-ന് ലോഗിന്‍ ചെയ്തതാണെന്നും ജീവനക്കാരന്‍ മറുപടി നല്‍കുന്നുണ്ട്. എന്നാൽ എച്ച്ആര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ജീവനക്കാരുടെ ലോഗിന്‍, ലോഗ് ഔട്ട് സമയങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കമ്പനി പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും പോസ്റ്റില്‍ ജീവനക്കാരന്‍ പറയുന്നു. ഇപ്പോള്‍ ഈ സമയം വാട്‌സാപ്പിലും പങ്കിടണമെന്ന് എച്ച്ആര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ വ്യക്തമാക്കി.
advertisement
ഓരോരുത്തർക്കും ഇഷ്ടമുള്ളതു പോലെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും ജോലി ഷിഫ്റ്റ് അവസാനിക്കും മുമ്പ് പൂര്‍ത്തിയാക്കിയാലും രാവിലെ 6.30 വരെ ലോഗ് ഔട്ട് ചെയ്യാന്‍ കാത്തിരിക്കണമെന്നും എച്ച്ആര്‍ ആവശ്യപ്പെട്ടു. നേരത്തെ ലോഗിന്‍ ചെയ്യരുതെന്നും എല്ലാവരെയും പോലെ ഷിഫ്റ്റ് സമയം പിന്തുടരണമെന്നും എച്ച്ആര്‍ ആ ജീവനക്കാരന് മുന്നറിയിപ്പ് നല്‍കി.
ആര്‍ക്കും അവരോട് തര്‍ക്കിക്കാനാകില്ലെന്നും അതുകൊണ്ട് എല്ലാം അംഗീകരിച്ചുവെന്നും ജീവനക്കാരന്‍ പറയുന്നുണ്ട്. മാത്രമല്ല ജോലിയില്‍ നിന്ന് രാജിവെക്കാന്‍ തോന്നുന്നതായും എന്നാല്‍ മറ്റൊരു ഓപ്ഷന്‍ ഇപ്പോഴില്ലെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പ്രതികരണങ്ങള്‍ ഇതിന് താഴെ വന്നു. ചിലര്‍ എച്ച്ആറിന്റെ നടപടിയെ അനുകൂലിച്ചും മറ്റുചിലര്‍ പ്രതികൂലിച്ചും പ്രതികരണങ്ങളിട്ടു. ഇത്തരം കര്‍ശനമായ മനോഭാവത്തെ അനാവശ്യമെന്ന് പറഞ്ഞ് ചിലര്‍ എച്ച്ആറിനെ വിമര്‍ശിച്ചു. അതേസമയം, ജോലി നിയമങ്ങള്‍ പാലിക്കുന്നത് ജോലിയുടെ ഭാഗമാണെന്ന് മറ്റുള്ളവര്‍ പ്രതികരിച്ചു.
ഷിഫ്റ്റ് അനുസരിച്ച് കൃത്യമായി ലോഗിന്‍ ചെയ്യാനും ലോഗ് ചെയ്യാനും ഒരാള്‍ നിര്‍ദ്ദേശിച്ചു. ഇത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കാണുന്ന സാധാരണ രീതിയാണെന്ന് ഒരാള്‍ പറഞ്ഞു. അവിടെ ഒരു മിനുറ്റ് അധികമായി ജോലി ചെയ്താല്‍ പോലും ഓവര്‍ ടൈം ആണ്. കൂടാതെ കമ്പനികള്‍ നിങ്ങളുടെ സമയം തിരികെ നല്‍കണം. അല്ലെങ്കില്‍ നിങ്ങളുടെ കരാര്‍ സമയത്തേക്കാള്‍ ഒരു മിനുറ്റ് അധികം ജോലി ചെയ്യുന്നതിനുള്ള അധിക ശമ്പളം നല്‍കണം. ഒരാള്‍ രാജിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
