TRENDING:

'ഇതെന്താ സ്‌കൂളോ?' ജോലിക്ക് കൃത്യം 9.30ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട കമ്പനിയ്‌ക്കെതിരേ ജീവനക്കാരന്‍

Last Updated:

രാവിലെ 9:30 ന് ജീവനക്കാർ ഓഫീസിൽ എത്തേണ്ടതെങ്ങനെയെന്ന് യുവാവ് പോസ്റ്റിൽ വിശദീകരിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓരോ തൊഴില്‍സ്ഥാപനവും തങ്ങളുടെ ജീവനക്കാര്‍ ജോലിക്കെത്തേണ്ട സമയം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. ആ സമയത്ത് എത്തിയില്ലെങ്കില്‍ ചിലപ്പോള്‍ സ്ഥാപനം നടപടികള്‍ സ്വീകരിച്ചെന്നും വരാം. രാവിലെ 9.30 ഓഫീസില്‍ എത്തണമെന്ന് നിര്‍ബന്ധിച്ച സ്ഥാപനത്തിനെതിരേ ഒരു ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
News18
News18
advertisement

രാവിലെയുള്ള ചെക്ക്-ഇന്‍ സമയം കര്‍ക്കശമാക്കിക്കൊണ്ട് കൃത്യം 9.30ന് ഓഫീസില്‍ എത്തണമെന്ന സന്ദേശം തന്റെ തൊഴിലുടമയില്‍ നിന്ന് ലഭിച്ചതായി ജീവനക്കാരന്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. കമ്പനിയില്‍ നിന്നുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് തങ്ങളെ ബാധിക്കുമെന്നും ജീവനക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചു.

''മതിയായ കാരണത്താല്‍ നിങ്ങള്‍ ജോലിക്കെത്താന്‍ വൈകുമെങ്കില്‍ അക്കാര്യം നിങ്ങളുടെ മാനേജറെ മുന്‍കൂട്ടി അറിയിക്കുകയോ അല്ലെങ്കില്‍ നേരിട്ട് അറിയിക്കുകയോ വേണം. മുന്‍കൂര്‍ അനുമതിയില്ലാതെ രാവിലെ 9.30ന് ശേഷം ജോലിക്കായി എത്തുന്നത് കമ്പനിയുടെ നയം അനുസരിച്ച് പകുതി ലീവായി കണക്കാക്കും. ഇക്കാര്യം ശ്രദ്ധിക്കുക'' എന്നതാണ് സ്ഥാപനമുടമ ജീവനക്കാര്‍ക്ക് നല്‍കിയ അറിയിപ്പ്.

advertisement

സമയക്രമീകരണത്തെക്കുറിച്ചും നിയന്ത്രിക്കാനുള്ള മനോഭാവത്തിലും കര്‍ശനമായ നയത്തിനും പുറമെ ഒരു ജീവനക്കാരന്‍ കൃത്യസമയത്ത് ലോഗിന്‍ ചെയ്യാന്‍ മറന്നുപോയാലോ അല്ലെങ്കില്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ മാനേജറെ മുന്‍കൂട്ടി അറിയിച്ചില്ലെങ്കിലോ ശമ്പളം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നതിലാണ് ജീവനക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചത്.

''നമ്മള്‍ സ്‌കൂള്‍ കുട്ടികളോ അതോ മുതിര്‍ന്നവരോ? ഓഫീസിലേക്കുള്ള യാത്രയില്‍ ചിലപ്പോഴെങ്കിലും അടിയന്തരമായ സാഹചര്യമോ അല്ലെങ്കില്‍ ഗതാഗതകുരുക്കോ ഉണ്ടാകാനിടയുണ്ട്. ഇന്ത്യയിലെ പല കമ്പനികളും ഇപ്പോഴും സമയത്ത് റിപ്പോര്‍ട്ട് ചെയ്യുക അല്ലെങ്കില്‍ ശിക്ഷ നേരിടുക എന്ന പഴയകാല മാനസികാവസ്ഥയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണ്?'', ജീവനക്കാരന്‍ ചോദിച്ചു. ജീവനക്കാരോട് ഇടപെടുന്നതില്‍ കമ്പനിയുടെ സ്‌കൂള്‍ പോലെയുള്ള മാനസികാവസ്ഥയെയും ജീവനക്കാരന്‍ ചോദ്യം ചെയ്തു.

advertisement

''നമ്മുടെ സ്വന്തം സമയം കൈകാര്യം ചെയ്യാന്‍ തൊഴിലുടമകള്‍ നമ്മളെ വിശ്വസിക്കേണ്ട കാലമല്ലേ ഇത്.  ഇത്തരം നയങ്ങള്‍ ജീവനക്കാരുടെ ഉത്പാദനക്ഷമതയെയും മനോവീര്യത്തെയും നശിപ്പിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?'', ജീവനക്കാരന്‍ ചോദിച്ചു.

വളരെ വേഗമാണ് ജീവനക്കാരന്റെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിപ്പേര്‍ ജീവനക്കാരനെ പിന്തുണച്ചുകൊണ്ട് കമന്റ് ചെയ്തു. തങ്ങള്‍ക്കുണ്ടായ സമാനമായ അനുഭവങ്ങളും അവര്‍ വിവരിച്ചു. ഓഫീസില്‍ വൈകി എത്തുന്നതിന് തൊഴിലുടമകള്‍ പിഴ ചുമത്തുന്നുണ്ടെന്നും എന്നാല്‍ സാധാരണയുള്ള ജോലി സമയം കഴിഞ്ഞും അധിക ജോലി ചെയ്യേണ്ടി വരുന്ന ജോലികള്‍ക്ക് ഒരിക്കലും പ്രോത്സാഹനം നല്‍കുന്നില്ലെന്നും അവരില്‍ പലരും പങ്കുവെച്ചു.

advertisement

''ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഈ സംസ്‌കാരത്തിനുള്ള ഒരുക്കമാണ്. ഇത് വളരെ നേരത്തെ തന്നെ തുടങ്ങിയതാണ്. കാലം മാറുന്നതിന് അനുസരിച്ച് ഇതും മാറേണ്ടതുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ഇത്തരത്തിലുള്ള നയങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമെ ഇത് നടപ്പിലാക്കപ്പെടുന്നുള്ളൂ,'' ഉപയോക്താവ് പറഞ്ഞു.

''മുംബൈയില്‍ തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ മരണസംഖ്യ കൂടുതലുള്ളതിന്റെ പ്രധാന കാരണം ഇത്തരം കമ്പനികളാണ്. എല്ലാ ദിവസവും ഏകദേശം അഞ്ച് മുതല്‍ ഏഴ് വരെ പേര്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണു മരിക്കുന്നു. ആളുകള്‍ക്ക് വൈകി എത്താന്‍ ഒരു വഴിയുമില്ല. കാരണം, അത് ഒരു ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഇടയാക്കിയേക്കും,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇതെന്താ സ്‌കൂളോ?' ജോലിക്ക് കൃത്യം 9.30ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട കമ്പനിയ്‌ക്കെതിരേ ജീവനക്കാരന്‍
Open in App
Home
Video
Impact Shorts
Web Stories