മലയാളി ഇല്ലാതെ എന്ത് വിംബിൾഡൺ, മലയാളം മലയാളി മോഹൻലാൽ, മലയാളി പൊളിയല്ലേ.. എന്നിങ്ങനെയാണ് കമന്റുകള്‍. പാട്ട് ഇഷ്ടപ്പെട്ട ചില വിദേശികൾ ഇതേത് മ്യൂസിക് ട്രാക്കാണെന്ന് ചോദിക്കുന്നുമുണ്ട്. അതിനുതാഴെ ദക്ഷിണേന്ത്യൻ ഭാഷയായ മലയാളത്തിലെ ഒരു സിനിമയിലെ ഗാനമാണെന്ന് വിശദമായി തന്നെ മലയാളികൾ മറുപടി നല്‍കുന്നുമുണ്ട്. മലയാളികൾ നെഞ്ചിലേറ്റിയ ദീപക് ദേവിന്റെ ട്രാക്ക് വിദേശികൾക്കും ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
വീഡിയോ കാണാം:
advertisement
ബിനീഷ് കോടിയേരി അടക്കമുള്ളവർ കമന്റുമായെത്തി. 'വിംബിൾഡണ്ണിലും തരംഗമായി ലാലേട്ടന്റെ എമ്പുരാൻ... അല്ലെങ്കിൽ മിത്രങ്ങൾ എന്തിനെ എതിർത്താലും അത് വേൾഡ് ഹിറ്റ് ആയിരിക്കും' - എന്നാണ് ബിനീഷിന്റെ കമന്റ്.
നിലവിലെ ചാംപ്യനായ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തിയാണ് ഇറ്റലിയുടെ യാനിക് സിന്നർ കന്നി വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിനെ ആവേശത്തിലാഴ്ത്തിയ കലാശപ്പോരാട്ടത്തിൽ, ആദ്യ സെറ്റ് കൈവിട്ട് പിന്നിലായിപ്പോയ ശേഷം രാജകീയമായി തിരിച്ചടിച്ചാണ് സിന്നറിന്റെ വിജയം. ഒരു മാസം മുൻപ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസിനോടേറ്റ തോൽവിക്കും 23കാരനായ സിന്നർ പകരം വീട്ടി.
യാനിക് സിന്നറിന്റെ നാലാം ഗ്രാൻസ്‌ലാം കിരീടവും കന്നി വിംബിൾഡൺ കിരീടവുമാണിത്. ഇറ്റലിയില്‍നിന്ന് വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പുരുഷതാരമായും സിന്നർ മാറി.
