വീഴ്ചയുടെ ആഘാതത്തിൽ കാർലോസിന്‍റെ മുഖം മുൻപിലെ ഡെസ്കിൽ ശക്തമായി ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുണ്ടായ സംഭവത്തിൽ ഞെട്ടിത്തരിച്ച പരിപാടിയുടെ അവതാരകൻ കുറച്ച് നേരം അമ്പരന്ന് നോക്കിയ ശേഷം ഷോയ്ക്ക് ഇടവേള പറയുന്നതാണ് പിന്നീട് ദൃശ്യങ്ങളിൽ കാണുന്നത്.
advertisement
കാർലോസിന് ഉടൻ തന്നെ പ്രാഥമിക ചികിത്സകൾ നൽകിയിരുന്നു. ഇയാൾക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. ഒരു ചെറിയ മുറിവും മൂക്കിൽ ചെറിയ പരിക്കും മാത്രം മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം അറിയിച്ചിരിക്കുന്നത്. തനിക്ക് കുഴപ്പം ഒന്നുമില്ലെന്ന വിവരം ട്വിറ്ററിലൂടെ കാർലോസും അറിയിച്ചിട്ടുണ്ട്.
തനിക്ക് സുഖാശംസകൾ നേർന്നവർക്കും ആരോഗ്യത്തിൽ ആശങ്ക അറിയിച്ച് പ്രതികരിച്ചവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു ഇയാളുടെ മറുപടി. വിദഗ്ധ പരിശോധനകൾ നടത്തിയെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കാർലോസ് വ്യക്തമാക്കുന്നു. തനിക്കുണ്ടായ അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.