ഇപ്പോഴിതാ റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ നിന്ന് അപൂര്‍വവും അസാധാരണവുമായ ഒരു മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. അവിടെ ക്ലിനിക്കല്‍ ഹോസ്പിറ്റല്‍ നമ്പര്‍ 4ലെ ഡോക്ടര്‍മാര്‍ ഒരു സ്ത്രീക്ക് സൂപ്പര്‍ന്യൂമറി കരള്‍ ഉണ്ടെന്ന് കണ്ടെത്തി. ഒരാള്‍ക്ക് അധികമായി ഒരു കരള്‍ കൂടെ കണ്ടെത്തുന്ന അപൂര്‍വമായ അവസ്ഥയാണിത്. അതേസമയം, ഈ സ്ത്രീയുടെ അധികമായി കണ്ടെത്തിയ കരളിന് ഒരു മനുഷ്യന്റെ കൈയ്യുടെ ഇരട്ടിയിലധികം വലുപ്പമുള്ളതായും കണ്ടെത്തി. സാധാരണ ഒരു മനുഷ്യന്റെ കരളിന്റെ വലുപ്പം 13 സെന്റീമീറ്റര്‍ മുതല്‍ 13 സെന്റീ മീറ്റര്‍ വരെയാണ്.
advertisement
വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്ത്രീയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അമിതമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്ന അവര്‍ക്ക് നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ അഡ്വാന്‍സ്ഡ് ആല്‍ക്കഹോളിക് പോളിന്യൂറോപതി ഉണ്ടെന്ന് കണ്ടെത്തി. ഇത് പലപ്പോഴും ആരോഗ്യം വളരെയധികം മോശമാക്കാറുണ്ട്.
സ്ത്രീക്ക് ഒന്നിലധികം കരള്‍ ഉണ്ടായിരുന്നതിനാല്‍ അവരുടെ വൃക്കങ്ങള്‍ തകരാറിലായെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചുവെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ അവർക്ക് കഴിഞ്ഞില്ല. സ്ത്രീയുടെ കരളിന്റെ ചിത്രം ബജാ ബജോണ്‍ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ഈ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യഥാര്‍ത്ഥ കരള്‍ പ്രവര്‍ത്തനക്ഷമമായിരുന്നോ അതോ തകരാറിലായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. അമിത മദ്യപാനം കരളില്‍ മ്യൂട്ടേഷനുകള്‍ക്ക് കാരണമാകുമെന്നും ഇത് കരളുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.