ബിന്ദു അമ്മിണി ട്രാക്ടറില്‍ ദേശീയപതാകയും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് 'ഞാനും ഒരു വര്‍ണപ്പടക്കമായിരുന്നു' എന്ന വാചകം ഉൾപ്പെടുത്തി പോസ്റ്റിട്ടത്. ഇതു കൂടാതെ കമന്റിലും ഇതേ അക്കൌണ്ടിൽനിന്ന് അശ്ലീല പരാമര്‍ശങ്ങളുണ്ട്. തികച്ചും സ്ത്രീ വിരുദ്ധമായ പരാമർങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മകളുടെ ചിത്രത്തിനടിയിൽ അശ്ലീല പരാമർശം വന്നത് വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശക്തമായ പ്രതികരണമാണ് സന്ദീപ് വാര്യർ നടത്തിയത്. അതുകൊണ്ടുതന്നെ അക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാണ്.
advertisement
കേരളത്തിൽ നിന്നും തുടക്കം മുതൽ സമരക്കാർക്ക് പിന്തുണയുമായുള്ളവരിൽ ഒരാളായിരുന്നു ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി. തുടക്കം മുതൽക്കേ ഇവർ സമര പന്തലിൽ ഉണ്ടായിരുന്നു. ട്രാക്ടർ റാലിയിലും പങ്കെടുത്തു. കര്‍ഷകസമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി സോഷ്യല്‍ മീഡിയയും പ്രതികരിക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി എത്തിയത്. ഇതിന്‍റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാല്‍ മേനോന്‍ ആണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
അതേസമയം ട്രാക്ടർ റാലിയിൽ അക്രമം ഉണ്ടായ സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങുകയാണ് ഡൽഹി പൊലീസ്. കേരളത്തിൽനിന്ന് സമരത്തിൽ പങ്കെടുത്തവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. അക്രമത്തിൽ നാന്നൂറോളം പൊലീസുകാർക്ക് പരിക്കേൽക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി കർക്കശമാക്കുന്നത്.
