ഹോട്ടലിൽ റിസർവേഷനായി കുടുംബം നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയെന്നും തുടർന്ന് പോലീസിൽ പരാതി നൽകിയതായും അധികൃതർ പറഞ്ഞു. നിമിഷങ്ങൾ കൊണ്ട് റസ്റ്ററന്റിന്റെ പോസ്റ്റ് വൈറലായി. തുടർന്ന് തങ്ങൾക്കൊപ്പം നിന്ന സമൂഹ മാധ്യമ സുഹൃത്തുക്കൾക്ക് നന്ദി അറിയിച്ച് റസ്റ്ററന്റ് വീണ്ടും രംഗത്ത് എത്തി. പോസ്റ്റ് ഷെയർ ചെയ്യുകയും ഞങ്ങളോടൊപ്പം നിൽക്കുകയും റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഉടൻ തന്നെ സംഘം പോലീസിന്റെ പിടിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഒരു ബിസിനസ്സ് സ്ഥാപനത്തോടും ഈ രീതിയിൽ ആരും പെരുമാറരുതെന്നും പ്രത്യേകിച്ച് പുതുതായി തുടങ്ങുന്ന സംരംഭങ്ങളോട് ഇത്തരം തട്ടിപ്പുകൾ പാടില്ലെന്നും അധികൃതർ പറഞ്ഞു.
advertisement
ഈ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. തന്റെ മകനെ കൂടി ഉൾപ്പെടുത്തി ഇത്തരമൊരു തട്ടിപ്പ് നടത്തിയ സ്ത്രീയെ പലരും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉൾപ്പെടെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചത് ഒരു സാമൂഹിക പ്രശ്നമാണെന്ന് ഒരാൾ പറഞ്ഞു. ഈ കുടുംബത്തിന്റെ ഫോട്ടോ എല്ലാ റസ്റ്ററന്റുകളിലും പ്രദർശിപ്പിക്കണമെന്ന് മറ്റൊരാൾ പറഞ്ഞു. ഇവർ ഇതേ രീതിയിൽ തന്നെ തങ്ങളുടെ റസ്റ്റോറന്റിൽ തട്ടിപ്പ് നടത്തിയതായി മറ്റൊരാൾ പറഞ്ഞു.