അപ്രതീക്ഷിതമായി മുന്നിലെത്തിയ ആരാധകന്‍ അനുവാദം കൂടാതെ താരത്തിന്‍റെ കൈയില്‍ പിടിച്ചത് കണ്ട ബൗണ്‍സര്‍മാര്‍ യുവാവിനെ പെട്ടന്ന് തള്ളി മാറ്റി. വനിതാ പോലീസും യുവാവ് താരത്തിന്‍റെ അടുത്തേക്ക് വരുന്നത് തടയാന്‍ ശ്രമിച്ചു. ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചതോടെ ഒരു മടിയും കൂടാതെ ആരാധകനൊപ്പം സെല്‍ഫിയെടുക്കാനും തമന്ന തയാറായി.
പ്രിയതാരത്തിനൊപ്പം സെല്‍ഫിയെടുത്തതിന്‍റെ സന്തോഷത്തില്‍ ആരാധകന്‍ തുള്ളിച്ചാടുന്നതും സുരക്ഷാക്രമീകരണം ഭേദിച്ചതിന് ബൗണ്‍സര്‍മാര്‍ യുവാവിനോട് കലിപ്പാകുന്നതും വീഡിയോയില്‍ കാണാം. സാഹചര്യം മനസിലാക്കി യുവാവിനോട് സ്നേഹത്തോടെ പെരുമാറിയ തമന്നയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളുമായെത്തി.
advertisement
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. രജനികാന്ത് ചിത്രം ജയിലറിലെ കാവാല എന്ന ഡാന്‍സ് നമ്പറിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് തമന്ന.