TRENDING:

മകന് വേണ്ടി കണ്ടെത്തിയ യുവതിയുമായി 55കാരന് പ്രണയം; പിന്നാലെ ഒളിച്ചോടി വിവാഹം; സിനിമയെ വെല്ലും പ്രണയകഥ

Last Updated:

55കാരനായ അച്ഛൻ വളരെ സ്നേഹത്തോടെ മകന് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. ബന്ധം ഉറപ്പിക്കുകയും ചെയ്തു. അവസാനം പെണ്‍കുട്ടിയുമായി പ്രണയത്തിലായ അമ്മായി അച്ഛൻ അവളെ വിവാഹം കഴിക്കുകയും ചെയ്തു.  സിനിമാ തിരക്കഥയെ പോലും വെല്ലുന്ന യഥാർത്ഥ സംഭവമാണ് യുപിയിലെ റാംപൂരിൽ നടന്നത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയത്തിന് കണ്ണും പ്രായവും ഒന്നുമില്ലെന്നാണല്ലോ പറയാറ്. ഇപ്പോൾ‌ കുടുംബവും ബന്ധങ്ങളും ഒന്നും തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പ്രണയ കഥയാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. 55കാരനായ അച്ഛൻ വളരെ സ്നേഹത്തോടെ മകന് വിവാഹം കഴിക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. ബന്ധം ഉറപ്പിക്കുകയും ചെയ്തു. അവസാനം പെണ്‍കുട്ടിയുമായി പ്രണയത്തിലായ അമ്മായി അച്ഛൻ അവളെ വിവാഹം കഴിക്കുകയും ചെയ്തു.  സിനിമാ തിരക്കഥയെ പോലും വെല്ലുന്ന യഥാർത്ഥ സംഭവമാണ് യുപിയിലെ റാംപൂരിൽ നടന്നത്.
മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്
മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്
advertisement

മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്. വിവാഹ നിശ്ചയത്തിന് ശേഷം പലതവണ 55കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. അടിക്കടിയുള്ള സന്ദർശനമാണ് പുതിയൊരു ബന്ധത്തിന് വഴിതെളിച്ചത്. താമസിയാതെ പെൺ‌കുട്ടിക്കും തിരിച്ച് പ്രണയം തോന്നി. മകന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോൾ മരുമകള്‍ ദുർ‌ബലയാണെന്നും താൻ കൊണ്ടുപോയി ഡോക്ടറെ കാണിക്കാമെന്നും ഇയാൾ പെൺവീട്ടുകാരോട് പറയുകയും അവർ സമ്മതം മൂളുകയുമായിരുന്നു. ഒപ്പം മകളെ പൊന്നുപോലെ നോക്കുന്ന അമ്മായി അപ്പനെ കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുടുംബം.

ഇതും വായിക്കുക: 1120 രൂപയുമായി ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തിയ 93കാരനെ ഞെട്ടിച്ച് ജ്വല്ലറി ഉടമ; വൈറല്‍ വീഡിയോ

advertisement

എന്നാൽ, യുവതിയുമായി ഡോക്ടറെ കാണിക്കാൻ പോയ 55കാരൻ രണ്ടുദിവസം കഴിഞ്ഞിട്ടും തിരികെവന്നില്ല. ഫോൺ വിളിച്ചപ്പോൾ ആശുപത്രിയില്‍ അഡ്മിറ്റാണെന്നാണ് ഇയാൾ യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാൽ ഈ സമയം ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. 8 ദിവസം കഴിഞ്ഞ് യുവതിയുമായി 55കാരൻ വീട്ടിലെത്തിയപ്പോഴാണ് മകനും ഭാര്യയും ഞെട്ടിയത്. പിന്നെ വീട്ടിൽ നടന്നത് ഗുസ്തി മത്സരമായിരുന്നു

അച്ഛനും മകനും പരസ്പരം ചവിട്ടുകയും ഇടിക്കുകയും ചെയ്തു. യുവതിയും 55കാരന്റെ ഭാര്യയും തമ്മിൽ പൊരിഞ്ഞ വഴക്കുണ്ടായി. കാര്യമറിഞ്ഞ് ഓടിക്കൂടിയവരെല്ലാം കാഴ്ച്ക്കാരായി നോക്കി നിന്നു. ഒടുവില്‍ പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് വിളിക്കേണ്ടിവന്നു. എന്നാൽ 'പ്രണയത്തിന്റെ ശക്തി'ക്ക് മുന്നിൽ പഞ്ചായത്തും തോറ്റുപിന്മാറി.

advertisement

'നവവരനെയും വധുവിനെയും' ഗ്രാമത്തിൽ നിന്ന് പുറത്താക്കണമെന്ന് മകനും അമ്മയും ആവശ്യപ്പെട്ടു. പുതിയൊരു വീടു പണിയാമെന്ന് പറഞ്ഞ് യുവതിയുടെ കൈപിടിച്ച് 55 കാരൻ‌ പിന്നാലെ പടിയിറങ്ങി. പിന്നാലെ സമീപ ഗ്രാമത്തിൽ‌ വസ്തുവാങ്ങി വീട് നിർമാണം തുടങ്ങിയെന്നാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മകന് വേണ്ടി കണ്ടെത്തിയ യുവതിയുമായി 55കാരന് പ്രണയം; പിന്നാലെ ഒളിച്ചോടി വിവാഹം; സിനിമയെ വെല്ലും പ്രണയകഥ
Open in App
Home
Video
Impact Shorts
Web Stories