1120 രൂപയുമായി ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തിയ 93കാരനെ ഞെട്ടിച്ച് ജ്വല്ലറി ഉടമ; വൈറല്‍ വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ട് ജ്വല്ലറി ഉടമയുടെ ഉള്ളംനിറഞ്ഞു
യഥാർത്ഥ പ്രണയത്തിന്റെ മൂല്യം 916 പരിശുദ്ധിയോടെ തിളങ്ങുന്നത് അപൂർവമായെങ്കിലും നമുക്ക് ചുറ്റിലും കാണാനാകും. 93 കാരനായ നിവൃത്തി ഷിൻഡെ എന്നയാൾ ഭാര്യ ശാന്താബായിക്കൊപ്പം ഒരു താലിമാല വാങ്ങാൻ ജ്വല്ലറിയിലെത്തുന്ന വീഡിയോ വൈറലാകുകയും ദശലക്ഷക്കണക്കിനുപേരുടെ ഹൃദയം കവരുകയും ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നിന്നുള്ളതാണ് ഈ വീഡിയോ.
വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് നിവൃത്തി ഷിൻഡേ എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം. വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം കരുതിയത്. എന്നാൽ ഭാര്യയ്ക്കായി പരമ്പരാഗത താലിമാല വാങ്ങുന്നതിനായാണ് നിവൃത്തി ഷിൻഡെ എത്തിയത്.
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് ജ്വല്ലറി ഉടമയും അവരുടെ സമീപമുണ്ടായിരുന്നു. ഈ പ്രായത്തിലും ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കണ്ട് ജ്വല്ലറി ഉടമയുടെ മനംനിറഞ്ഞു. ദമ്പതിമാരിൽ നിന്ന് 20 രൂപ മാത്രം വാങ്ങി ഒരു നെക്‌ലസ് ജ്വല്ലറി ഉടമ അവർക്ക് സമ്മാനമായി നൽകി.
advertisement
For those who couldnt understand Marathi.
A video from Chhatrapati Sambhajinagar (formerly Aurangabad) is winning hearts across India, capturing the beautiful bond between a 93-year-old man and his wife.
The elderly couple walked into the shop hand-in-hand and began browsing… pic.twitter.com/dwhHjXmkmK
— Dr Poornima 🇮🇳 (@PoornimaNimo) June 18, 2025
advertisement
‘ആ മനുഷ്യൻ 1,120 രൂപ എന്റെ കയ്യിൽ തന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി ഒരു മംഗല്യസൂത്രം വേണമെന്നാവശ്യപ്പെട്ടു. ഭാര്യയോടുള്ള അദ്ദേഹത്തിന്റെ പ്രണയം എന്റെ ഉള്ളുതൊട്ടു. ആ തുകയിൽ നിന്ന് 20 രൂപ മാത്രം എടുത്ത് ഞാൻ അവർ ആവശ്യപ്പെട്ട മംഗല്യ സൂത്രം നൽകി ’- ജ്വല്ലറി ഉടമ പറഞ്ഞു. സമൂഹമാധ്യമത്തിലെത്തിയ വിഡിയോ നിമിഷങ്ങൾക്കം തന്നെ ശ്രദ്ധനേടി. വിഡിയോ ഹൃദയസ്പർശിയാണെന്ന രീതിയിൽ നിരവധി കമന്റുകളും എത്തി. ജ്വല്ലറി ഉടമയുടെ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി.
advertisement
ർഷങ്ങളായി പരസ്പരം താങ്ങായി ജീവിക്കുന്നവരാണ് ഈ ദമ്പതികൾ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് ആൺമക്കളുണ്ടായിരുന്നു. അതിൽ ഒരാൾ വർഷങ്ങൾക്കു മുൻപ് മരിച്ചു. ഇപ്പോഴുള്ള മകൻ മദ്യപാനിയാണെന്നും അതുകൊണ്ടു തന്നെ ഇവര്‍ ഒറ്റയ്ക്കാണ് താമസമെന്നും പ്രദേശവാസികൾ പറയുന്നു.
Summary: A video of a 93-year-old man, Nivrutti Shinde, walking into a jewellery store with his wife, Shantabai, to buy her a Mangalsutra has gone viral and it’s melting a million hearts. The video is from Maharashtra’s Chhatrapati Sambhajinagar.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
June 20, 2025 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
1120 രൂപയുമായി ഭാര്യയ്ക്ക് താലിമാല വാങ്ങാനെത്തിയ 93കാരനെ ഞെട്ടിച്ച് ജ്വല്ലറി ഉടമ; വൈറല്‍ വീഡിയോ